അഭയ: സിബിഐക്ക് വീണ്ടും വിമര്‍ശനം

Webdunia
വ്യാഴം, 30 ജൂലൈ 2009 (12:03 IST)
PRO
PRO
അഭയ കേസില്‍ സി ബി ഐയുടെ അന്വേഷണ രീതിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇന്ന് കേസ് പരിഗണിക്കവേ അഭയ കേസിലെ അന്വേഷണം ശരിയായ രീതിയിലല്ല പുരോഗമിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വിചാരണ കോടതിയില്‍ സി ബി ഐ ഹാജരാക്കിയ കുറ്റപത്രത്തിന്‍റെ പകര്‍പ്പ്‌ ഓഗസ്‌റ്റ് 10നകം ഹാജരാക്കണമെന്ന്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് ഹേമയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. നാര്‍കോ പരിശോധന ടേപ്പ് ചെയ്ത സിഡിയില്‍ കൃത്രിമം നടന്നതായി കോടതി ഇന്നും സൂചിപ്പിച്ചു.

അഭയയുടെ പിതാവ്‌ നല്‍കിയ കോടതി അലക്‌ഷ്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ജസ്റ്റീസ് ഹേമ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, എറണാകുളം സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.