അഭയ കേസ്: മൈക്കിളിന്‍റെ ഹര്‍ജി തള്ളി

Webdunia
വ്യാഴം, 23 ഏപ്രില്‍ 2009 (11:56 IST)
സിസ്റ്റര്‍ അഭയ കേസില്‍ തനെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കിളിന്‍റെ ഹര്‍ജി തള്ളി. ബുധനാഴ്ച എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കെ എ ബേബിയാണ് ഹര്‍ജി തള്ളിയത്.

മൈക്കിളിനെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സി ബി ഐക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഉത്തരവ് പുനപരിശോധിക്കാന്‍ മൈക്കിള്‍ നല്‍കിയ അപേക്ഷയിലാണ് എറണാകുളം സി ജെ എം കോടതിയുടെ ഉത്തരവ്.

നാര്‍ക്കോ പരിശോധന, സി ബി ഐ ചോദ്യം ചെയ്യുന്ന ആരുടെയും അവകാശങ്ങള്‍ ലംഘിക്കാനോ പരാജയപ്പെടുത്താനോ ഉള്ളതല്ല. സി ബി ഐയുടെ അന്വേഷണത്തെ സഹായിക്കുവാനുള്ളതാണ് ഈ പരിശോധനയെന്നും ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കെ എ ബേബി ഉത്തരവില്‍ പറഞ്ഞു.