അനാഥാലയങ്ങള്‍ക്ക്‌ ധനസഹായ പദ്ധതിയുമായി ഗുരുവായൂര്‍ ദേവസ്വം

Webdunia
തിങ്കള്‍, 20 മെയ് 2013 (17:44 IST)
PRO
PRO
അനാഥാലയങ്ങള്‍ക്ക്‌ ധനസഹായ പദ്ധതിയുമായി ഗുരുവായൂര്‍ ദേവസ്വം. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതും, ഹിന്ദു സംഘടനകളൊ, ആശ്രമങ്ങളൊ നടത്തു ന്നതുമായ അനാഥാലയങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കുന്നതിനാണ്‌ ദേവസ്വം പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്ന ത്‌. ധനസഹായ പദ്ധതിക്കായി ദേവസ്വം അപേക്ഷ ക്ഷണിച്ചു തുടങ്ങി.

സംഘടനയുടെ നിയമാവലിയുടെ പകര്‍പ്പും, സ്ഥാപനം സ്ഥിരമായി പ്രവര്‍ത്തി ച്ചുവരുന്നുണ്ടെ ന്നതിനു ള്ള അതത്‌ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്‌. 50രൂപയാണ്‌ അപേക്ഷാ ഫോറത്തിന്റെ വില. അപേക്ഷാ ഫോറം 20-ാ‍ംതിയതി മുതല്‍ ജൂണ്‍ 20-ാ‍ംതിയതിവരെ പ്രവര്‍ത്തി ദിവസങ്ങളില്‍ ദേവസ്വം ഓഫീസില്‍നിന്നും ലഭിക്കും.

അപേക്ഷകള്‍ ജൂണ്‍ 30 -ാ‍ംതിയതി വൈകീട്ട്‌ അഞ്ചു മണിവരെ സ്വീകരിക്കും. അപേക്ഷകള്‍ അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍ 680101 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും സമര്‍പ്പിക്കാവുന്നതാണ്‌. കവറിനു പുറത്ത്‌ അനാഥാലയങ്ങള്‍ക്ക്‌ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ എന്നെഴുതേണ്ടതാണ്‌.