പഞ്ചാബിലെ അമൃത്സറിന് സമീപം അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നുപേരെ അതിര്‍ത്തിരക്ഷാസേന (ബിഎസ്എഫ്) വധിച്ചു. മരിച്ച മൂന്നുപേരും പാക് പൗരന്മാരാണ്. അന്താരാഷ്ട്ര അതിര്‍ത്തിയായ അട്ടാരിയിലെ മുല്ലകോട്ട് ചൗക്കിയിലാണ് സംഭവം.
ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പാക് പൗരന്മാരായ കള്ളക്കടത്തുകാരെയാണ് വധിച്ചതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ നിന്ന് 24 കിലോഗ്രാം ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു.