വനിതാ എം എല്‍ എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാലു വനിതാ എം എല്‍ എമാരെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ശാസിച്ചു.
കെ കെ ലതിക, ജമീല പ്രകാശം, കെ എസ് സലീഖ, അയിഷാപോറ്റി എന്നീ എം എല്‍ എമാരാണ് സ്പീക്കര്‍ക്കു ചുറ്റും തങ്ങള്‍ക്ക് നീതിവേണം, ഞങ്ങളെ സംരക്ഷിക്കു തുടങ്ങിയ മുദ്രവാക്യം വിളികളോടെ കഴിഞ്ഞദിവസം പ്രതിഷേധിച്ചത്.
നിയമസഭയില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം എം എല്‍ മാര്‍ ലംഘിച്ചുവെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ചെയറിന് സമീപം കയറിയത് ദൗര്‍ഭാഗ്യകരമായി പോയി. ഇത് സഭയോടുള്ള അനാദരവാണെന്നും സ്പീക്കര്‍ പറഞ്ഞു.
ഇത്തരം പെരുമാറ്റം ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കാര്‍ത്തികേയന്‍ മുന്നറിയിപ്പ് നല്‍കി.