അടൂരില്‍ 13 വയസുകാരിക്ക് നേരെ പീഡന ശ്രമം

Webdunia
ബുധന്‍, 4 മെയ് 2016 (10:53 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തിന് പിന്നാലെ പത്തനംതിട്ടയിലും പീഡന ശ്രമം. പത്തനംതിട്ടയിലെ അടൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം നടന്നത്. 13 വയസ്സുകാരിയെയാണ് വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 
 
സംഭവത്തില്‍ മയിലപ്ര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ കുളിമുറിക്ക് സമീപം ഓളിച്ചിരുന്ന ഇയാള്‍ പെണ്‍കുട്ടി കുളിക്കാനായി കയറിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയ പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും മനോജ് ഓടി രക്ഷപ്പെടുകയായിരുന്നു. 
 
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയേത്തുടര്‍ന്ന് രാത്രി മനോജിന്റെ വീട്ടിലെത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article