[email protected] എന്ന ഇ മെയില്‍ വിലാസത്തിലാണ് സൃഷ്ടികള്‍ അയക്കേണ്ടത്. മത്സരാര്‍ത്ഥിയുടെ ബയോഡേറ്റയും സ്കൂള്‍ പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രവും പ്രത്യേകമായി അറ്റാച്ച് ചെയ്യണം. കേരളത്തിലെ സര്‍ക്കാര്‍, എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. സൃഷ്ടികള്‍ മേയ് 24 ന് മുമ്പായി അയക്കണമെന്ന് സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ആര് റിയാസ്, കണ്‍വീനര്‍ സുനില്‍ മാര്‍ക്കോസ് എന്നിവര്‍ അറിയിച്ചു. ജൂണ്‍ 2 ന് ജില്ലയിലെ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.