പി.കെ. ഗുരുദാസന്‍‍- തൊഴിലാളികളുടെ സഖാവ്

Webdunia
വി എസ് അച്യുതാനന്ദന്‍ പക്ഷകാരനായ പി. കെ ഗുത്ധദാസാന്‍ തൊഴിലാളി -ട്രേഡ് യൂണിയന്‍ നേതാവായിത്ധന്നു.

71 കാരനായ ഗ ുത്ധദാസന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും നിയമസഭയിലെത്തുന്നതും മന്ത്രിയാവുന്നതും ആദ്യം. 2001ല്‍ വര്‍ക്കലയില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചു വര്‍ക്കല കഹാറിനോട് തോറ്റു.

പത്തൊന്പതാം വസസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം 52 കൊല്ലങ്ങള്‍ക്ക് ശേഷം ഗുത്ധദാസനെ കേരളത്തിലെ മന്ത്രി പദത്തില്‍ എത്തിച്ചിരിക്കുന്നു. അടിയന്തരാവസ്ഥയില്‍ മിസ തടവുകാരനായി 19 മാസം ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്.

സി. ഐ. ടി. യു. ദേശീയ സെക്രട്ടറിയായിത്ധന്ന ഗുത്ധദാസന്‍ ഇപ്പോള്‍ സി. ഐ. ടി. യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്‍റുമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും അംഗ മാണ്

18 കൊല്ലം --1981മുതല്‍ 98 വരെ -സി. പി. എം. ജില്ലാ സെക്രട്ടറയായിത്ധന്നു. 19-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പറവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 64ല്‍ പാര്‍ട്ടി പിളര്‍ന്ന് സി. പി. എം. രൂപീകരിച്ചപ്പോള്‍ ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി.

കെ. എസ്. ആര്‍. ടി. എംപ്ളോയീസ് അസോസിയേഷന്‍ പ്രസിഡന്‍റ്, സംസ്ഥാന കൈത്തറി തൊഴിലാളി കൗണ്‍സില്‍ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

കൊല്ലം പറവൂര്‍ കോങ്ങാല്‍ സൂചിക്കഴികത്ത് കൃഷ്ണന്‍റെയും യശോദയുടെയും മകനായി 1925 ല്‍ ജനിച്ചു.

പറവൂര്‍ തെക്കുംഭാഗം ഗവ. ഹൈസ്കൂള്‍, എസ്. എന്‍. വി. ഹൈസ്കൂള്‍, കോട്ടപ്പുറം ഹൈസ്കൂള്‍, കൊല്ലം എസ്.എന്‍. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇന്‍റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി.

ഭാര്യ: സി. ലില്ലി. മക്കള്‍: സീമ, ദിവ, രൂപ, ഗിരി