ചില ഗാനങ്ങളുടെ ഭാഗങ്ങള്‍ നിങ്ങള്‍ എവിടെനിന്നെങ്കിലും അതേതാണ് പാട്ട് എന്ന് കണ്ടെത്താന്‍ കഴിയാതെ പലപ്പോഴും ബുദ്ധിമുട്ടിലായിട്ടുണ്ടോ?. ഈണം അറിയാം പക്ഷേ വരികളോ ഒന്നും അറിയില്ല അതിനാല്‍ തന്നെ എങ്ങനെ ആ പാട്ട് കണ്ടെത്തും എന്ന് കഷ്ടപ്പെട്ടിട്ടുണ്ടോ നിങ്ങള്‍? അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഈ പ്രശ്‌നം പരിഹരിക്കാനായി പുതിയ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് യൂട്യൂബ്.
വരികള്‍ കൃത്യമായി അറിയില്ലെങ്കില്‍ മൂന്ന് സെക്കന്‍ഡ് നേരത്തേക്ക് പാട്ടുകള്‍ മൂളിയോ റെക്കോര്‍ഡ് ചെയ്‌തോ വോയ്‌സ് സെര്‍ച്ച് ഓപ്ഷന്‍ വഴി പാട്ട് കണ്ടെത്താനുള്ള സംവിധാനമാണ് യൂട്യൂബ് പരീക്ഷിക്കുന്നത്. വോയ്‌സ് സെര്‍ച്ച് വഴി ഇത് നല്‍കുമ്പോള്‍ ഒഫീഷ്യല്‍ പാട്ടും ആ പാട്ട് കൊണ്ട് ഉപയോഗിച്ച ഷോര്‍ട്ട്‌സ് വീഡിയോകളും ഉടന്‍ തന്നെ നിങ്ങളുടെ മുന്നില്‍ വരും. ഗൂഗിള്‍ സെര്‍ച്ചിന്റെ ഹം ട്ടു സെര്‍സ്സിന്റെ അതേ സാങ്കേതികവിദ്യയില്‍ നിന്നാണ് ഈ ഫീച്ചറും ഡെവലപ്പ് ചെയ്തിരിക്കുന്നത്. വെറും 3 സെക്കന്‍ഡില്‍ നിങ്ങള്‍ക്ക് ഓര്‍മയില്‍ കിട്ടാതെ കഷ്ടപ്പെടുന്ന പാട്ട് കണ്ടെത്താന്‍ ഇതുമൂലം യൂട്യൂബിന് കഴിയും.