ഇനി ഒരേസമയം 32 പേർക്ക് വരെ വോയ്സ് ചാറ്റ് ചെയ്യാം: പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

ബുധന്‍, 9 ഓഗസ്റ്റ് 2023 (19:46 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സാപ്പ്. നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി കമ്പനി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തീല്‍ വാട്ട്‌സാപ്പില്‍ ഗ്രൂപ്പ് ചാറ്റിനായി അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റ് ചെയ്യാവുന്ന ഫീച്ചറാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
 
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. വോയ്‌സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഗ്രൂപ്പിലെ മറ്റുള്ള അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫീച്ചര്‍. ഇതിനായി പ്രത്യേക ഇന്റര്‍ഫെയ്‌സ് തെളിഞ്ഞുവരും. ഓരോ അംഗങ്ങളുടെയും ഫോണ്‍ റിംഗ് ചെയ്യുന്നതിന് പകരം സൈലന്റ് പുഷ് നോട്ടിഫിക്കേഷനിലൂടെയാണ് മറ്റ് അംഗങ്ങള്‍ക്ക് വോയ്‌സ് ചാറ്റുമായി ബന്ധപ്പെട്ട വിവരം കൈമാറുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്ന തരത്തില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനവും ആപ്പ് ഒരുക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍