ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും, മുന്നറിയിപ്പുമായി ഗൂഗിൾ

ചൊവ്വ, 1 ഓഗസ്റ്റ് 2023 (18:37 IST)
കഴിഞ്ഞ കുറേനാളുകളായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ ഡിസംബര്‍ 31 മുതല്‍ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് ടെക് ഭീമനായ ഗൂഗിള്‍. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും സൈന്‍ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുക. സുരക്ഷയുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്.
 
കുറെനാള്‍ ഉപയോഗിക്കാതെയുള്ള അക്കൗണ്ടുകളില്‍ ദുരുപയോഗത്തിന് സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് ഗൂഗിള്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകള്‍ സുരക്ഷയുടെ ഭാഗമായുള്ള ടു ഫാക്ടര്‍ ഒതന്റിഫിക്കേഷന് വിധേയമാകാന്‍ സാധ്യത കുറവാണ്. വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ ചോരാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. ജി മെയില്‍,െ്രെഡവ്,ഫോട്ടോസ്,മീറ്റ്,കലണ്ടര്‍ എന്നിവ ഭാവിയില്‍ കിട്ടാതാകുമെന്ന് അക്കൗണ്ട് ഡിലീറ്റ് ആകും മുന്‍പ് ഉപഭോക്താക്കളെ അറിയിക്കും. ഒരു തവണ ഡിലീറ്റായാല്‍ പുതിയ അക്കൗണ്ടിന് പഴയ ജിമെയില്‍ അഡ്രസ് ഉപയോഗിക്കാനാവില്ല. അക്കൗണ്ട് നിലനിര്‍ത്തേണ്ടവര്‍ 2 വര്‍ഷം കൂടുമ്പോള്‍ ലോഗിന്‍ ചെയ്യാന്‍ മറക്കരുതെന്ന് കമ്പനി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍