യുട്യൂബര്‍ ചെകുത്താന്റെ വീട്ടില്‍ അതിക്രമിച്ചു കയറി നടന്‍ ബാല; തോക്കുചൂണ്ടി ഭീഷണി, കേസെടുത്തു

ശനി, 5 ഓഗസ്റ്റ് 2023 (08:26 IST)
യുട്യൂബര്‍ ചെകുത്താന്റെ (അജു അലക്‌സ്) വീട്ടില്‍ അതിക്രമിച്ചു കയറി നടന്‍ ബാല. തോക്കുചൂണ്ടി തന്റെ മുറിയിലുണ്ടായിരുന്ന സുഹൃത്തിനെ ബാല ഭീഷണിപ്പെടുത്തിയെന്നും ചെകുത്താന്‍ പറഞ്ഞു. ബാലയ്‌ക്കെതിരെ ചെകുത്താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാല വന്ന സമയത്ത് ചെകുത്താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് ആറ് മണി നേരത്താണ് ബാല താന്‍ താമസിക്കുന്ന മുറിയിലെത്തിയതെന്നും ചെകുത്താന്‍ പറഞ്ഞു. 
 

ബാലയ്‌ക്കൊപ്പം വേറെ രണ്ടോ മൂന്നോ പേര്‍ കൂടി ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കിയും ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നെന്നാണ് ചെകുത്താനൊപ്പം താമസിക്കുന്ന സുഹൃത്ത് പറഞ്ഞത്. നേരത്തെ ബാലയ്‌ക്കെതിരെ ചെകുത്താന്‍ പലതവണ വീഡിയോ ചെയ്തിട്ടുണ്ട്. ഇതില്‍ പ്രകോപിതനായാണ് ബാല ചെകുത്താന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍