കൊല്ലങ്കോട് ചിത്രീകരിച്ച സിനിമ, കേരളത്തിലെ ഗ്രാമഭംഗി ഇവിടെയാണ് ഉള്ളതെന്ന് സംവിധായകന്‍ ആശിഷ് ചിന്നപ്പ

കെ ആര്‍ അനൂപ്

വെള്ളി, 4 ഓഗസ്റ്റ് 2023 (15:03 IST)
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ്. കേരളത്തിന്റെ ഗ്രാമഭംഗി കാണിക്കേണ്ട സിനിമകള്‍ കൂടുതലും ഇവിടെയാണ് ചിത്രീകരിക്കപ്പെടുന്നത്.ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962' ഗ്രാമീണ അന്തരീക്ഷത്തിലുള്ള സിനിമയാണ്.
 
സിനിമ എവിടെയാണ് ചിത്രീകരിച്ചതെന്ന് ചോദിക്കേണ്ട ആവശ്യമില്ല ടീസറും ട്രെയിലറും കണ്ടപോലെ മലയാളികള്‍ ഉറപ്പിച്ചു അത് കൊല്ലങ്കോട് തന്നെ. കൊല്ലങ്കോടിനെ കുറിച്ച് ആഷിഷിന് പറയാന്‍ ഏറെയുണ്ട്. സിനിമയുടെ ലൊക്കേഷനെ കുറിച്ച് സംവിധായകന്‍ പറഞ്ഞു തുടങ്ങുന്നു.
'പാലക്കാട് കൊല്ലങ്കോട് ആയിരുന്നു ഷൂട്ടിങ്. നമ്മള്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ ?ഗ്രാമഭം?ഗി ഇപ്പോള്‍ അവിടെയാണ് ഉള്ളത്. പച്ചപ്പും, മലയും... ?ഗ്രാമീണ ടച്ച് കിട്ടാന്‍ വേണ്ടിയാണ് ആ സ്ഥലം തെരഞ്ഞെടുത്തത്.',-ആശിഷ് ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
കാലം എത്ര മുന്നോട്ടു പോയാലും പാലക്കാടന്‍ തനിമ കാത്തുസൂക്ഷിക്കുന്ന ഗ്രാമങ്ങളില്‍ ഒന്നാണ് കൊല്ലങ്കോട്.ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളില്‍ ഒന്നായി കൊല്ലങ്കോട് തിരഞ്ഞെടുക്കപ്പെട്ടതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍