തേനീച്ചയുടെ കുത്തേറ്റു വൃദ്ധൻ മരിച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 16 ഫെബ്രുവരി 2023 (11:33 IST)
പാലക്കാട് : തെങ്ങിൻ തോപ്പിൽ കൂടുകൂട്ടിയ തേനീച്ചകളുടെ കുത്തേറ്റു വൃദ്ധൻ മരിച്ചു. കൊല്ലങ്കോട് പാലക്കോട് പഴനിമല എന്ന 74 കാരനാണ് മരിച്ചത്. ഇയാൾക്കൊപ്പം സമീപത്തുണ്ടായിരുന്ന കറുപ്പേഷ് (60), കിട്ടു (64), സതീഷ് (47), സുന്ദരൻ (64) എന്നിവർക്കും തേനീച്ചകളുടെ കുത്തേറ്റു പരുക്കുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. റോഡിലൂടെ ചായക്കടയിലേക്ക് വരികയായിരുന്ന പഴനിമലയെ കൂടിളകി വന്ന തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന മില്ലിലേക്ക് ഇയാൾ ഓടിക്കയറിയെങ്കിലും രക്ഷയുണ്ടായില്ല.

അടുത്തുണ്ടായിരുന്നവർക്കും കുത്തേറ്റു. തുടർന്ന് അയൽക്കാർ എത്തി പുകച്ചു തേനീച്ചകളെ അകറ്റിയശേഷം പഴനിമലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍