'കാക്കിപ്പട2' വരുന്നു... രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

വെള്ളി, 4 ഓഗസ്റ്റ് 2023 (15:17 IST)
കഴിഞ്ഞവര്‍ഷം അവസാനം റിലീസിന് എത്തിയ മലയാള സിനിമയാണ് കാക്കിപ്പട.ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.തമിഴ്, തെലുങ്ക്, കന്നഡ റീമേക്ക് നേരത്തെ വിറ്റു പോയിരുന്നു. സംവിധായകന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
 
സാമൂഹ്യപ്രശ്‌നങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ജനപ്രിയ പ്രമേയമാണ് രണ്ടാം ഭാഗത്തില്‍ കൊണ്ടുവരുന്നത്.
നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്,സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി തുടങ്ങിയവരാണ് ആദ്യഭാഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍