യൂട്യൂബ് പുതിയ ആപ്പ് അവതരിപ്പിച്ചു. ‘യൂട്യൂബ് ഗോ’ എന്ന ആപ്പാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകതയെന്ന് ഗൂഗിള്‍ അറിയിച്ചു. യൂട്യൂബിനേക്കാള്‍ മികച്ച ഫീച്ചറുകളാണ് യൂട്യൂബ് ഗോയിലൂടെ അവതരിപ്പിക്കുന്നതെന്ന് യൂട്യൂബ് ഇന്ത്യ അറിയിച്ചു.
നിങ്ങളുടെ സുഹൃത്തുക്കള്‍ കാണുന്ന ട്രെന്‍റിങ് വീഡിയോകള്‍ ഈ ആപ്പ് വഴി അറിയാന്‍ സാധിക്കും. പ്രിവ്യൂ ഫീച്ചര്‍, കാണാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ ക്വിക്ക് പ്രിവ്യൂ ലഭിക്കും. എന്നാല്‍ ഏത് കണക്ടിവിറ്റിയിലും തടസമില്ലാത്ത യൂട്യൂബ് എന്നത് ഇവിടെയും യൂട്യൂബ് മറക്കുകയാണ്.