16 ജിബി വരെ റാം, സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 120W ഫാസ്റ്റ് ചാർജിങ്, Mi 10 അൾട്ര ഇന്ത്യൻ വിപണിയിലേയ്ക്ക് !

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2020 (15:23 IST)
ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ എംഐ 10 അൾട്ര ഇന്ത്യൻ വിപണിയിലേയ്ക്ക്.എന്ന് റിപ്പോർട്ടുകൾ. ചൈനീസ് വിപണിയിൽ സ്മാർട്ട്ഫോണിനെ നേരത്തെ തന്നെ ഷവോമി അവതരിപ്പിച്ചിന്നു. പെർഫോമൻസിന് പ്രാധാന്യം നൽകി ഒരുക്കിയിരിയ്ക്കുന്ന സ്മാർട്ട്ഫോണാണ് എംഐ 10 അൾട്ര. 16 ജിബിവരെ റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് സ്മാർട്ട്ഫോൺ എത്തിയിരിയ്കുന്നത്.
 
6.67 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 ജിബി റാം+128 ജിബി സ്റ്റോറേജ്, 8 ജിബി റാം+256 ജിബി സ്റ്റോറേജ്, 12 ജിബി റാം+256 ജിബി സ്റ്റോറേജ്, 16 ജിബി റാം+512 ജിബി എന്നിങ്ങനെയാണ് ഫോണിന്റെ വകഭേതങ്ങൾ. 48 എംപി പൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 20 എംപി, 12 എംപി, ടെലിഫോട്ടോ എന്നിവയാണ് ക്വാഡ് ക്യാാമറയിലെ മറ്റു സെൻസറുകൾ 
 
120x Ultra-Zoom സംവിധാനം ക്യാമറയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ഒക്ടാകോർ 865 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 120W അതിവേഗ ചാർജിങ് സംവിധാനത്തോടുകൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article