നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. എന്തിനും ഏതിനും നെറ്റിനെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. രാവിലെ എഴുന്നേൽക്കുമ്പോൾ അവർ ആദ്യം തിരയുന്നതും സെൽഫോൺ തന്നെ. എഴുന്നേൽക്കുമ്പോൾ മുതൽ കിടന്നുറങ്ങുന്നത് വരെ കൂടെയുണ്ടാകുന്നത് മൊബൈൽ ഫോൺ തന്നെയാകും.
രാത്രിയാകുമ്പോൾ ഇന്റർനെറ്റിന് വേഗത കുറയുന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് രാത്രിയാകുമ്പോൾ നെറ്റിന്റെ സ്പീഡ് കുറയുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയമായതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്.
ഷെയേര്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നതാണ്. സാധാരണ ആളുകള്‍ ഫ്രീയാകുന്നത് വൈകുന്നേരവും രാത്രി സമയങ്ങളിലുമാണ്. ഈ സമയമായിരിക്കും അവര്‍ കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അങ്ങനെ സാധാരണ രീതിയില്‍ ഇതിന്റെ സ്പീഡ് കുറയാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മറ്റൊരു നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
കേബിള്‍ കണക്ഷനു പകരം സാറ്റ്‌ലൈറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ സിഗ്നലിനെ ബാധിക്കും. ഇത് ഇന്റർനെറ്റിന്റെ സ്പീഡ് കുറയാൻ ഒരു കാരണമാകാറുണ്ട്.
വയര്‍ലെസ് റൂട്ടറിന്റെ സ്ഥാനം പലപ്പോഴും ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഇത് ശരിയായ സ്ഥാനത്തു വച്ചാല്‍ സിഗ്നലിന്റെ ശക്തി ഉയര്‍ത്താന്‍ സാധിക്കും. എപ്പോഴും ഇത് ഉയര്‍ന്ന ഘട്ടത്തില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നം മറികടന്ന് പരിഹരിക്കാം.