സേലത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; മലയാളികൾ ഉൾപ്പെടെ ഏഴ് മരണം, 37 പേർക്ക് പരുക്ക്

ശനി, 1 സെപ്‌റ്റംബര്‍ 2018 (08:31 IST)
സേലം മാമാങ്കത്ത് ബസുകൾ കൂട്ടിയിടിച്ച് ഏഴ് മരണം. ബംഗളൂരുവിൽനിന്നു തിരുവല്ലയ്ക്കു പോയ സ്വകാര്യ ബസ്  സേലത്തുനിന്നു കൃഷ്ണഗിരിയിലേക്കു പോയ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാലു മലയാളികളുണ്ടെന്നാണു വിവരം. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. 
 
സംസ്ഥാനപാതയിൽ മാമാങ്കത്താണ് പുലർച്ചെ 1.45 ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ 37 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബെംഗളൂരുവിൽനിന്നു തിരുവല്ലയിലേക്കു പോയ സ്വകാര്യ ബസിലേക്ക് സേലത്തുനിന്നു കൃഷ്ണഗിരിയിലേക്കു പോയ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. കൃഷ്ണഗിരിയിലേക്കു പോയ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരെ പോയ ബസിലിടിക്കുകയായിരുന്നുവെന്നാണു വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍