വാട്ട്സാപ്പ് വഴി ഇനിമുതൽ ലാൻഡ്‌ലൈനിലേക്കും മൊബൈൽ ഫോണിലേക്കും വിളിക്കാം. വാട്ട്സാപ്പിൽ നിന്നും മറ്റൊരു വ്യക്തിയുടെ വാട്ട്സാപ്പിലേക്ക് മാത്രം കോൾ വിളിക്കാൻ സാധിക്കുകയുള്ളു എന്നതിനെ മറികടന്നാണ് പുതിയ പദ്ധതി.
കുറഞ്ഞ ചെലവിൽ കോളുകൾ വിളിക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യകത.. സോഷ്യൽ മീഡിയയിലെ വാട്ട്സാപ്പ്, സ്കൈപ്പ്, വൈബർ എന്നീ ആപ്പുകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാകുക. മൊബൈൽ ആപ്പ് വഴി ലാൻഡ് ലൈനിലേക്കുള്ള വിളിക്കായി ഇനി അധികം നാൾ കാത്തിരിക്കേണ്ട ആവശ്യമില്ല.
ടെലികോം ഓപ്പറേറ്റർമാരുടേയും ഇന്റർനെറ്റ് സേവനതാദാക്കളുടേയും മേൽനോട്ടത്തിൽ ഇരുവരുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നെറ്റിന്റെ ഉപയോഗത്തിലൂടെ മാത്രമേ നമുക്ക് ഈ ആപ്പും ഉപയോഗിക്കാൻ കഴിയുകയുള്ളു. ഫോണിൽ നെറ്റ് ആവശ്യമാണ്. കുറഞ്ഞ ഡാറ്റ ഉപയോഗത്തിലൂടെയുള്ള ഈ മൊബൈൽ ആപ്പ് മന്ത്രിതല സമിതിയുടെ അനുമതി ലഭിക്കുന്നതിലൂടെ പ്രാവർത്തികമാകും.