ചൊവ്വാഴ്ച എന്താണ് സംഭവിച്ചത് ? കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സാപ്പ്

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2022 (18:27 IST)
ചൊവ്വാഴ്ച രാജ്യമാകെ സേവനം തടസ്സപ്പെട്ടതിൽ കാരണം വ്യക്തമാക്കികൊണ്ടുള്ള റിപ്പോർട്ട് വാട്ട്സാപ്പ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. സാങ്കേതിക പിഴവ് കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന് നേരത്തെ വാട്ട്സാപ്പ് അറിയിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് വാട്ട്സ്ആപ്പ് മറുപടി നല്‍കിയത് എന്നാണ് വിവരം. എന്നാല്‍ ഇതിനെ വിശദാംശങ്ങള്‍ ലഭ്യമല്ല. 
 
തകരാർ സംബന്ധിച്ച് കമ്പനിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ഐടി മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 2 മണിക്കൂറോളമാണ് ചൊവ്വാഴ്ച വാട്സാപ്പ് സേവനം നഷ്ടപ്പെട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article