ഒരു ഗ്രൂപ്പിൽ ഇനി 1000 പേരെ ചേർക്കാം, പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (20:20 IST)
വാട്ട്സാപ്പ് ഗ്രൂപ്പിൽ ആളുകളുടെ എണ്ണം കൂടി പുതിയ ഗ്രൂപ്പുകൾ തുടങ്ങേണ്ടി വരിക എന്നത് പലരും നേരിടുന്ന പ്രശ്നമാണ്. നിലവിൽ 512 പേരെയാണ് ഇത്തരത്തിൽ ഒരു ഗ്രൂപ്പിൽ ചേർക്കാൻ കഴിയുക. അതിന് ശേഷം ആരെയും തന്നെ ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുകയില്ല. ഇപ്പോഴിതാ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്.
 
പുതിയ വാട്ട്സാപ്പ് അപ്ഡേഷൻ പ്രകാരം ഒരു ഗ്രൂപ്പിൽ 1024 പേരെ ഇനി ചേർക്കാവുന്നതാണ്. നിലവിൽ വാട്ട്സാപ്പ് ബീറ്റാ ഉപഭോക്താക്കൾക്കാണ് ഈ പ്രീമിയം സേവനം ലഭ്യമായിട്ടുള്ളത്. ഇതുവരെ ഔദ്യോഗികമായി സേവനം ആരംഭിച്ചിട്ടുമില്ല.പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
 
ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുകൊണ്ടുള്ള പല ഫീച്ചറുകളും ഇതോടെ ശരാശരി ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല. നേരത്തെ വാട്ട്സാപ്പിൻ്റെ വ്യൂ  വൺസ് സേവനം വാട്ട്സാപ്പ് കർശനമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍