വാട്ട്സാപ്പ് സിമ്പിളാണ്... ഒപ്പം തന്നെ പവര്‍ഫുളും; പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണി ഉറപ്പ് !

വെള്ളി, 29 ഡിസം‌ബര്‍ 2017 (14:06 IST)
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. എന്നാല്‍ പലര്‍ക്കും വാട്ട്‌സാപ്പിനെ കുറിച്ച് പല കാര്യങ്ങളും അറിയില്ല എന്നതാണ് വസ്തുത. ഒരുപാട് നല്ല ഗുണങ്ങള്‍ വാട്ട്സാപ്പിനുണ്ടെങ്കിലും അതുപോലെയുള്ള ദോഷങ്ങളും ആ ആപ്പിനുണ്ട്. 
 
വാട്ട്സാപ്പ് സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് കൂടുതല്‍ മികച്ചതാക്കി മാറ്റാന്‍ അതിലെ സെറ്റിങ്ങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. അതെങ്ങിനെ ചെയ്യാമെന്നും അതുപോലെ എന്തെല്ലാമാണ് അതിന്റെ ദോഷങ്ങള്‍ എന്നും മനസിലാക്കാം.
 
വാട്ട്സാപ്പില്‍ വരുന്ന ഇന്‍കമിംഗ് മെസേജുകളുടെയെല്ലാം പ്രിവ്യു പുഷ് നോട്ടിഫിക്കേഷനായി കാണാന്‍ സാധിക്കും. അത്തരത്തില്‍ കാണുന്നതിനായി Settings> Notifications> Show Preview എന്ന ഒപ്ഷനില്‍ പോയാല്‍ മതി. ഇത് അസ്വസ്ഥത്യുണ്ടാക്കുന്നുണ്ടെങ്കില്‍ Show Preview ഒപ്ഷന്‍ ചെയ്താലും മതി. 
 
അതുപോലെ നമുക്ക് വരുന്ന എല്ലാ വീഡിയോകളും മറ്റും ഫോട്ടോ ആല്‍ബത്തിലും ക്യാമറ റോളിലുമായാണ് സാധാരണ സേവ് ആകുക. ഇത് മാറ്റണമെങ്കില്‍ Settings > Chat> Settings> Save incoming media എന്നതില്‍ പോയി അതില്‍ കാണുന്ന ഓപ്ഷന്‍ ഓഫ് ചെയ്താല്‍ മാത്രം മതി.
 
വാട്ട്സാപ്പ് അവസാനം ഉപയോഗിച്ച സമയം മറ്റുള്ളവരില്‍ നിന്നും മറയ്ക്കുന്നതിനായി Settings> Account> Privacy> Last seen എന്ന ഒപ്ഷന്‍ ഓഫ് ചെയ്താല്‍ മതി. വാട്ട്സാപ്പ് ചാറ്റുകള്‍ക്ക് ഓട്ടോമാറ്റിക്ക് ബാക്കപ്പ് നല്‍കണമെങ്കില്‍ Settings> Chat settings> Chat Backup എന്നതില്‍ പോയി ‘Auto Backup’ എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കുക.
 
വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്. നമ്മള്ള് വാട്ട്‌സാപ്പ് ഓപ്പണ്‍ ചെയ്യുന്ന സമയത്ത് അതിന്റെ മുകളില്‍ വലതു വശത്തായി മൂന്നു ഡോട്‌സ് കാണാന്‍ കഴിയും. ഇതില്‍ ടച്ച് ചെയ്യുമ്പോള്‍ മൂന്നാമത്തെ ഓപ്ഷനായി വാട്ട്‌സാപ്പ് വെബ് കാണാം. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക.
 
ആ സമയത്ത് ഒരു ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള വിന്‍ഡോയാണ് വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് വെബ് സുരക്ഷിതമാണെന്നും ആരുംതന്നെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്നും ഉറപ്പിക്കാന്‍ സാധിക്കും.
അതേസമയം, ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 01.00 എ എം എന്നോ മറ്റോ ആണ് കാണുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. 
 
ആരാണോ നിങ്ങളെ അവസാനമായി നിരീക്ഷിക്കുന്നത് ആ സമയം അനുസരിച്ചാണ് ‘ലാസ്റ്റ് സീന്‍’ മാറിമാറി വരുക. ലാസ്റ്റ് ആക്റ്റീവ് ടുഡേ’ എന്നാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെങ്കില്‍, ആരുടെ ഫോണിലാണ് നമ്മള്‍ കണക്റ്റഡ് ആയിരിക്കുന്നതെന്ന് അറിയാന്‍ സാധിക്കില്ലെങ്കിലും ആരുമായെങ്കിലും കണക്റ്റഡാണോ എന്ന് അറിയാന്‍ സാധിക്കും.
 
അത്തരത്തില്‍ കണ്ടാല്‍ വാട്ട്സാപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്‌സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ വാട്ട്‌സ് സ്‌കാന്‍ എന്ന പേരില്‍ വളരെ അപകടകാരിയായ ഒരു ആപ്പ് ഉണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആര്‍ക്കും കംപ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ ഫോണ്‍ മാത്രം ഉപയോഗിച്ച് വാട്ട്സാപ്പ് ചോര്‍ത്താന്‍ കഴിയുമെന്നതാണ് വസ്തുത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍