ഈ ഫീച്ചറുള്ള വാട്ട്സാപ്പ്, ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്ട്‌സാപ്പില്‍ ഇനിമുതല്‍ യൂട്യൂബ് വീഡിയോകള്‍ പ്ലേ ആകുകയെന്നും വാട്ട്‌സ്ആപ്പ് അറിയിക്കുന്നുണ്ട്.
അടുത്തിടെയാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ചത്. വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമവും വാട്ട്‌സാപ്പില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.