ക്വാഡ് റിയർ ക്യാമറകൾ, 6.6 ഇഞ്ച് പഞ്ച്‌ഹോൾ ഡിസ്‌പ്ലേ, ടെക്‌നോ സ്പാര്‍ക് 5 പ്രോ വിപണിയിൽ

Webdunia
ബുധന്‍, 15 ജൂലൈ 2020 (13:52 IST)
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മറ്റൊരു സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ. സ്പാർക് 5 പ്രോ എന്ന മിഡ് ലെവൽ സ്മാർട്ട്ഫോണിനെയാണ് ടെക്നോ ഇന്ത്യയിൽ എത്തിച്ചിരിയ്ക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേർണല്‍ സ്റ്റോറേജിൽ വിപണിയിൽ എത്തിയിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 10,499 രൂപയാന്ന് വില. 
 
ആമസോണിലൂടെ ടെക്നോ സ്പാർക് 5 പ്രോ വാങ്ങാവുന്നതാണ്. 6.6 ഇഞ്ച് പഞ്ച് ഹോൾ ഡിസ്പ്ലേ ആണ് ഫൊണിൽ നൽകിയിരിയ്ക്കുന്നത്. 90.2% ആണ് സ്ക്രീന്‍ ടു-ബോഡി അനുപാതം. 16 മെഗാപിക്‌സല്‍ പ്രൈമറി സെൻസർ അടങ്ങിഒയ, ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 2 മെഗാപിക്‌സല്‍ മാക്രോ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, മറ്റൊരു എഐ ലെന്‍സ് എന്നിവ ചേര്‍ന്നതാണ് ക്വാഡ് കാമറ.
 
8 മെഗാപിസൽ പഞ്ച് ഹോൾ സെൽഫി ക്യാമറയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. മീഡിയടെക്കിന്റെ ഹീലിയോ എ25 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എച്ച്ഐഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോനിൽ നൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article