വരുമാനം കുറഞ്ഞു, 2 മാസത്തിനിടെ ഐടി കമ്പനികൾ പിരിച്ചുവിട്ടത് 50,000 പേരെ

അഭിറാം മനോഹർ
വ്യാഴം, 11 ഏപ്രില്‍ 2024 (19:52 IST)
2024 മാർച്ച് വരെ ലോകമാകെ ടെക് കമ്പനികളിൽ നിന്നും പിരിച്ചുവിട്ടവരുടെ എണ്ണം അമ്പതിനായിരത്തിൽ എത്തിയതായി റിപ്പോർട്ട്. വിപണിയിലെ പ്രതികൂലമായ സാഹചര്യങ്ങളെ നേരിടാൻ വളർച്ചയേക്കാളേറെ കമ്പനികൾ പരിഗണന നൽകുന്നത് കാര്യക്ഷമതയാണ്. കഴിഞ്ഞ വർഷം 2,50,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
 
2 വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ടെക് കമ്പനിയായ ഡെൽ ജീവനക്കാരെ പിരിച്ചുവിട്ടത്. ആറായിരം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. 2000 പേരെയാണ് വോഡോഫോൺ പിരിച്ചുവിട്ടത്. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്. എറിക്സൺ,ഐബിഎം,ബെൽ എന്നീ കമ്പനികളും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article