Insect deadlier than Snakes: ഈ പ്രാണികള്‍ പാമ്പിനേക്കാള്‍ മരണകാരികളാണ്!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 ഏപ്രില്‍ 2024 (11:00 IST)
ചില പ്രാണികള്‍ അപകടകാരികളാണ്. വലിപ്പം തീരെ ചെറുതാണെങ്കിലും മനുഷ്യരെ കൊല്ലുന്നതില്‍ ഇവര്‍ മുന്‍ പന്തിയിലാണ്. വിഷകാരികളായ പാമ്പുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളേക്കാള്‍ കൂടുതലാണ് ഇവര്‍ മൂലം ഉണ്ടാകുന്നത്. ഇത്തരം ജീവികളില്‍ ഒന്നാം സ്ഥാനത്ത് നില്‍കുന്നത് കൊതുകുകളാണ്. വര്‍ഷം തോറും ലക്ഷക്കണക്കിന് മനുഷ്യരെയാണ് കൊതുകുകള്‍ കൊന്നൊടുക്കുന്നത്. മലേറിയ, ഡെങ്കു, സിക വൈറസ് തുടങ്ങി രോഗം പരത്തുന്ന വൈറസുകളെ കൊതുകുകള്‍ വ്യാപിപ്പിച്ച് മരണത്തിന്റെ ദൂതനാകുന്നു. മറ്റൊന്ന് ഈച്ചകളാണ്. ഇവയും നിരവധി രോഗങ്ങള്‍ പരത്തുന്നു. 
 
തീഎറുമ്പുകള്‍ എന്നറിയപ്പെടുന്ന എറുമ്പുകളും അപകടകാരികളാണ്. ഇവയുടെ കടിയേല്‍ക്കുന്നതുവഴി വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിലെത്തുകയും ഇത് അലര്‍ജിക് റിയാക്ഷന് കാരണമാകുകയും ചെയ്യും. മരണത്തിനും വഴിവയ്ക്കും. മറ്റൊന്ന് തേനീച്ചകളാണ്. തേനീച്ചകള്‍ നമ്മുടെ എക്കോ സിസ്റ്റത്തിന് ഉപകാരികളാണെങ്കിലും ഇവയുടെ കടി നിരവധി തവണ ശരീരത്തിലേറ്റാല്‍ അലര്‍ജിക് റിയാക്ഷന്‍ ഉണ്ടാകും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കടന്നലുകളും സമാനമായ രീതിയില്‍ അപകടകാരികളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍