വര്‍ക്ക് ഫ്രം ഹോം സൌകര്യം ഐ ടി കമ്പനികള്‍ സ്ഥിരമാക്കുന്നു?

ജോര്‍ജി സാം
ചൊവ്വ, 7 ജൂലൈ 2020 (15:25 IST)
ഐ ടി കമ്പനികളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ഇൻഫോസിസ് എന്നിവ വര്‍ക്ക് ഫ്രം ഹോം സൌകര്യത്തിന്‍റെ മാനദണ്ഡങ്ങൾ ഇളവ് വരുത്തുകയാണ്. ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ സ്ഥിരമായോ വര്‍ക്ക് ഫ്രം ഹോം സൌകര്യം നല്‍കാനാണ് ഈ കമ്പനികള്‍ ആലോചിക്കുന്നത്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു നിശ്ചിത ശതമാനം മാത്രമാക്കാനും ആലോചനയുണ്ട്.
 
കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി രാജ്യവ്യാപകമായി ആഴ്ചകളോളം ലോക്ക് ഡൌൺ ഏർപ്പെടുത്തിയപ്പോൾ മാർച്ച് മുതലാണ് ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം ഓപ്‌ഷന്‍ നല്‍കിത്തുടങ്ങിയത്.  ടിസി‌എസ്, ഇൻ‌ഫോസിസ്, വിപ്രോ, കോഗ്നിസൻറ്, ഡബ്ല്യുഎൻ‌എസ്, ജെൻ‌പാക്റ്റ് തുടങ്ങി പ്രത്യേക സാമ്പത്തിക മേഖലകളിലും ഐ ടി പാര്‍ക്കുകളിലുമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇക്കാര്യത്തില്‍ റെഗുലേറ്ററി അധികാരികളിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. 
 
വര്‍ക്ക് ഫ്രം ഹോം സൌകര്യം കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഗുണപരമായ മാറ്റങ്ങളാണ് നല്‍കുക എന്ന നിഗമനമാണ് കമ്പനികള്‍ക്കുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article