സർക്കാരിന് വഴങ്ങി ഫേസ്‌ബുക്കും,ഗൂഗിളും, വാട്ട്‌സ്ആപ്പും വിട്ടുകൊടുക്കാതെ ട്വിറ്റർ

ശനി, 29 മെയ് 2021 (15:04 IST)
കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന ഐടി നിയമത്തിന്റെ ഭാഗമായി പരാതി പരിഹാര ഉദ്യോഗസ്ഥരെ സാമൂഹ്യമാധ്യമ കമ്പനികള്‍ നിയമിച്ചതായി റിപ്പോർട്ട്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, വാട്ട്‌സ്ആപ്പ്, ലിങ്ക്ട് ഇന്‍ കമ്പനികള്‍ ഉദ്യോഗസ്ഥരെ നിയമിച്ച വിവിരം ഐടി മന്ത്രാലയത്തിന് കൈമാറി. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
 
അതേസമയം സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ട്വിറ്റർ ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഒരു അഭിഭാഷകനെ നോഡല്‍ ഓഫിസറായി നിയമിച്ചെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ലെന്നും ട്വിറ്റർ വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്താനാനുമതി നിഷേധിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി മെയ് 26ന് അവസാനിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍