കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്‌ക്കാതിരിക്കുക

Webdunia
ബുധന്‍, 26 മെയ് 2021 (17:51 IST)
കൊവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്‌ക്കരുതെന്ന് കേന്ദ്രസർക്കാർ. സർട്ടിഫിക്കറ്റിൽ വ്യക്തിഗതവിവരങ്ങൾ ഉള്ളതിനാൽ സൈബർ സംഘങ്ങൾ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാണിച്ചാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
 
കൊവിഡ് വാക്‌സിൻ എടുത്ത ശേഷം പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആ‌ഭ്യന്തര മന്ത്രാലയം സൈബർ സുരക്ഷാബോധവത്‌കരണ ട്വിറ്റർ ഹാൻഡിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്‌ക്കരുതെന്നും ഇവ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യുമെന്നുമാണ് മുന്നറിയിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article