ഗ്യാലക്സി A21ണുമായി സാംസങ് എത്തുന്നു, സവിശേഷതകൾ ഇങ്ങനെ !

Webdunia
വെള്ളി, 10 ഏപ്രില്‍ 2020 (12:41 IST)
ഗാലക്‌സി A സീരിസിൽ മറ്റൊരു സ്മാർട്ട്ഫോണുനെകൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ഗ്യാലക്സി A21 എന്ന എക്കണോമി മോഡലിനെയാണ് സാംസങ് വിപണിയിലെത്തിക്കുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേയാണ് സാംസങ് ഗാലക്‌സി A21ൽ നൽകിയിരിക്കുന്നത്.
 
ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ക്വാഡ് ക്യാമറകൾ. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ പി35 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 15W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 4000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article