പോപ്പ് അപ്പ് സെൽഫി ക്യാമറ, നോച്ച്‌ലെസ് ഫുൾവ്യു ഡിസ്‌പ്ലേ, റിയൽമി X ഇന്ത്യയിൽ !

Webdunia
ബുധന്‍, 17 ജൂലൈ 2019 (14:25 IST)
ഏറെ പ്രത്യേകതകളുമായി റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാട്ട്‌ഫോണായ റിയൽമി Xനെ കമ്പനി കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ജൂലൈ 24ന് ഫ്ലിപകാർട്ടിലൂടെ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഇതിനും മുൻപ് ഫോൺ വാങ്ങാൻ തൽപര്യമുള്ളവർക്ക് ജൂലൈ 18ന് രാവിലെ എട്ട്‌മണിക്ക് പ്രത്യേക സെയിലും ഒരുക്കിയിട്ടുണ്ട്  
 
6.53 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് നോച്ച്‌ലെസ് ഫുൾവ്യു ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഗോറില്ല 5 ഗ്ലാസിന്റെ സംരക്ഷണത്തോടുകൂടിയതാണ് ഡിസ്പ്ലേ. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോരേജ്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മുന്ന് വേരിയന്റുകളിലാണ് ഫോൺ വിൽപ്പനക്കെത്തിയിരിക്കുന്നത്. ഫോണിന്റെ 4 ജിബി പതിപ്പിന് 16,999 രൂപയും 8 ജിബി പതിപ്പിന് 19,999 രൂപയുമാണ് വില 
 
സോണിയുടെ ഐ എം എക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് ഫോണിലെ പ്രധാന സവിശേഷതകളിൽ ഒന്ന്. മുന്നിലെ പോപ്പ് അപ്പ് സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള കളർ ഒഎസ് 6ലാണ് ഫോൺ പ്രവർത്തിക്കുക. 3765 എംഎഎച്ച് ആണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article