ലാൻഡ് ചെയ്യുന്ന വിമാനത്തോടൊപ്പം സെൽഫി എടുക്കാൻ ശ്രമം, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ !

ചൊവ്വ, 16 ജൂലൈ 2019 (19:02 IST)
മുകളിൽ ഉയർന്ന് പറക്കുന്ന വിമാനങ്ങളെ ഉൾപ്പെടുത്തി മനോഹരമായ സെൽഫി ചിത്രങ്ങൾ എടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ലാൻഡ് ചെയ്യുന്ന വിമാനത്തോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിരിക്കുകയാണ് ചില വിനോദ സഞ്ചാരികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
ഗ്രീസിലെ സ്കിയത്തോസ് വിമാനത്താവളത്തിന് സമീപത്താണ് സംഭവം. ബിച്ചിന് സമീപത്തുള്ള വിമാന്ത്തവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിനായി വിമാനങ്ങൾ വളരെ താഴ്ന്നാണ് പറക്കാറുള്ളത് ബീച്ചും വിമാനത്താവളത്തിന്റെ റെൺവേയും തമ്മിൽ അധികം ദൂരമില്ല എന്നതാണ് ഇതിന് കാരണം. ബീച്ചിനും വിമാനത്താവളത്തിന്റെ റൺവേക്കും ഇടയിലുള്ള മതിലിൽ കയറിനിന്നുകൊണ്ടായിരുന്നു ആളുകളുടെ സാഹസം
 
സെൽഫി എടുക്കാൻ അളുകൾ കാത്തുനിൽക്കുന്നതിനിടൊണ് പതിവിലും താഴ്ന്ന് ബ്രിട്ടീഷ് എയ‌ർവെയ്‌സിന്റെ വിമാനം എത്തുന്നത് താഴ്ന്ന പറന്ന് വിമനത്തിന്റെ കാറ്റേറ്റ് ആളുകൾ തെറിച്ചുവീഴുകയായിരുന്നു സെൽഫിയെടുക്കാൻ നിന്നവരെല്ലാം തെറിച്ചുവീഴുകയായിരുന്നു. ആളുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വിമാനം ലാൻഡ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍