സൈബർ സുരക്ഷയിൽ പാളിച്ച: 28 കോടി ഇന്ത്യക്കാരുടെ പിഎഫ് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (22:21 IST)
28 കോടിയോളം വരുന്ന ഇന്ത്യക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട്( പിഎഫ്) വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. യുക്രെയ്നിൽ നിന്നുള്ള സൈബർ സുരക്ഷ ഗവേഷകനായ ബോബ് ഡയചെങ്കോ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ), പേരുകൾ,വൈവാഹിക നില,ആധാർ വിവരങ്ങൾ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് ചോർന്നത്.
 
ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ച പോസ്റ്റിലാണ് സൈബർ സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോ വിവരചോർച്ചയെ പറ്റി വിശദമായി പറഞ്ഞിരിക്കുന്നത്. ചോർന്ന ഡാറ്റയുടെ 2 ക്ലസ്റ്ററുകളും 2 വ്യത്യസ്ത ഐപികളിലാണ് എന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് രണ്ടിന് യുഎഎൻ എന്ന് വിളിക്കപ്പെടുന്ന സൂചികകൾ അടങ്ങിയ രണ്ട് വ്യത്യസ്ത ഐപി ക്ലസ്റ്ററുകൾ ഡയചെങ്കോ കണ്ടെത്തി. ക്ലസ്റ്ററുകൾ അവലോകനം ചെയ്തപ്പോൾ, ആദ്യത്തെ ക്ലസ്റ്ററിൽ 280,472,941 റെക്കോർഡുകളും രണ്ടാമത്തെ ഐപിയിൽ 8,390,524 റെക്കോർഡുകളും അടങ്ങിയതായി അദ്ദേഹം കണ്ടെത്തി.
 
റിവേഴ്സ് ഡിഎൻഎസ് വിശകലനം വഴി മറ്റ് വിവരങ്ങൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ (സിഇആർടി-ഇൻ) ടാഗ് ചെയ്‌ത ട്വീറ്റിലും ചോർച്ചയെക്കുറിച്ച്  ഗവേഷകൻ  അറിയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍