ഫോൺപേ ഇനി കാറിനും ബൈക്കിനും ഇൻഷൂറൻസ് നൽകും !

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (15:06 IST)
മുംബൈ: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ ഇനി ബൈക്ക്, കാർ ഇൻസുറൻസും നൽകും. ഏറ്റവും ലളിതമായ രീതിയിൽ വാഹനങ്ങൾ ഇൻഷൂർ ചെയ്യാനുള്ള സംവിധാനമാണ് ഫൊൺപേയ് ഒരുക്കിരിയിരിയ്ക്കുന്നത്. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേർന്നാണ് ഫോൺപേയുടെ പുതിയ പദ്ധതി. ഏറ്റവും കുറഞ്ഞ നിരകിലുള്ളതും ലളിതവുമാണ് തങ്ങൾ ലഭ്യമാക്കുന്ന വാഹന ഇൻഷൂറൻസ് എന്ന് ഫൊൺപേയ് വ്യക്തമാക്കുന്നു.   
 
ഉപയോക്താവിന്റെ ആവശ്യനുസരണം തിരഞ്ഞെടുക്കാവുന്ന വ്യത്യസ്തമായ പ്ലാനുകൾ ഫോൺപേയ് ഒരുക്കിയിട്ടുണ്ട്. 20 മിനിറ്റിനുള്ളില്‍ ക്ലെയിം സെറ്റിൽമെന്റുകൾ സാധ്യമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യമായി ഉയർത്തിക്കാട്ടുന്നത്. കാഷ്‌ലെസ് റിപെയർ, സർവീസ് തുടങ്ങിയയും ഉപയോക്താക്കൾക്ക് ലഭ്യമാകും. ഫോൺപേയ് ആപ്പിലെ 'മൈ മണി' എന്ന സെക്ഷനിൽ 'ഇൻഷൂറൻസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ, കാർ, ബൈക്ക് ഇഷൂറൻസിനായുള്ള പ്രത്യേക ടാബുകൾ കാണാം.  

അനുബന്ധ വാര്‍ത്തകള്‍

Next Article