#GadgetFreeHour: ഡിജിറ്റൽ ലോകത്തുനിന്ന് ഒരു ബ്രേക്ക് എടുക്കൂ... !

ജോര്‍ജി സാം
ബുധന്‍, 17 നവം‌ബര്‍ 2021 (09:21 IST)
#GadgetFreeHour ക്യാമ്പെയ്‌നിന്റെ മൂന്നാം എഡിഷനുമായി ParentCircle തിരികെയെത്തിയിരിക്കുകയാണ്. ഒരു മില്യണിലധികം രക്ഷിതാക്കളും 41,635+ വിദ്യാലയങ്ങളും പങ്കെടുത്തതോടെ ഈ ഫാമിലി-കണക്ട് സംരംഭം കഴിഞ്ഞ വർഷം മികച്ച വിജയമായി മാറിയിരുന്നു. ഇത്തവണയും, സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ 10 മില്യണിലധികം ഇംപ്രഷനുകൾ നേടിക്കൊണ്ട് #GadgetFreeHour ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ വർഷം, #GadgetFreeHour 2021 നവംബർ 20-നാണ് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്, പങ്കെടുക്കുന്നവരുടെ എണ്ണം 50 മില്യൺ കവിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 
 
കൊറോണ വൈറസ് മഹാമാരി ഇനിയും പൂർണ്ണമായി അവസാനിച്ചിട്ടില്ല, ജനങ്ങളുടെ ജീവിതരീതിയിന്ന് പൂർണ്ണമായും പുനർനിർവചിക്കപ്പെട്ടിരിക്കുന്നു. മഹാമാരിയുടെ തുടക്കം മുതൽക്ക് തന്നെ എല്ലാ പ്രായത്തിലുമുള്ള ആളുകൾ സ്‌ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കാനാരംഭിച്ചു. കൂടുതൽ സ്‌ക്രീൻ സമയമെന്നത് ഇനിയൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് കുടുംബങ്ങൾക്ക് അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും ഒരു പടി പിന്നോട്ട് പോകാനും കുടുംബങ്ങളുമായി വീണ്ടും ആത്മബന്ധം സ്ഥാപിക്കാനുമുള്ള അൽപ്പം സമയമെന്ന നിലയിലാണ് #GadgetFreeHour എന്ന ആശയം നടപ്പാക്കുന്നത്.
 
2021 നവംബർ 20-ന് (ലോക ശിശുദിനം) രാത്രി 7.30-നും 8.30-നും ഇടയിൽ നടക്കുന്ന #GadgetFreeHour ഡ്രൈവിൽ പങ്കെടുത്ത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അമൂല്യമായ ആത്മബന്ധം ParentCircleനൊപ്പം ആഘോഷിക്കാം. ഈ ഒരു മണിക്കൂറിൽ, കുടുംബങ്ങൾക്ക് അവരുടെ ഗാഡ്‌ജറ്റുകളോട് വിടപറഞ്ഞ് കുട്ടികൾക്കൊപ്പം - ഒരുമിച്ച് കളിച്ചും, സംസാരിച്ചും ഭക്ഷണം കഴിച്ചും ചിരിച്ചും - സമയം ചിലവഴിക്കാം; പരസ്‌പരമുള്ള സൗഹൃദം വീണ്ടും ആസ്വദിച്ച് ആനന്ദം കണ്ടെത്താം.
 
#GadgetFreeHour സംരംഭത്തിന് പിന്തുണയറിയിച്ച് തമിഴ്നാട് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും അവരുടെ അധ്യാപകരോടും രക്ഷിതാക്കളോടും  തിരക്കേറിയ ഓൺലൈൻ ഷെഡ്യൂളുകളിൽ നിന്ന് ഒരു ഇടവേളയെടുത്ത് കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ ആവശ്യപ്പെട്ട് സന്ദേശമയച്ചിട്ടുണ്ട്. പുതുച്ചേരി സർക്കാരും ഈ ഉദ്യമത്തിൽ കൈകോർക്കുകയും ഈ കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും ഗോ-ഗാഡ്‌ജറ്റ്-ഫ്രീ സന്ദേശം പ്രചരിപ്പിക്കുന്നതിൽ താൽപ്പര്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോർപ്പറേറ്റുകളും എൻജിഒകളും സിനിമാ താരങ്ങളും കായികതാരങ്ങളും നിരവധി രക്ഷിതാക്കളും 2021 നവംബർ 20-ന് ആ ഒരു മണിക്കൂർ ഗാഡ്‌ജറ്റുകളോട് വിടപറയാൻ പ്രതിജ്ഞയെടുത്തു കഴിഞ്ഞു. മഹാമാരികാലത്ത് കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കാൻ കഴിഞ്ഞെങ്കിൽ പോലും സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് കാരണം നാം നമ്മുടെ കുടുംബാംഗങ്ങളിൽ നിന്ന് - പ്രത്യേകിച്ച് കുട്ടികളിൽ നിന്ന് - പല തരത്തിൽ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ആർക്കുമുണ്ടാകില്ല.
 
രക്ഷിതാക്കൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തിരക്കിലും കുട്ടികൾ ഓൺലൈൻ ക്ലാസുകളുടെ തിരക്കിലുമായതോടെ എല്ലാവരും അവരുടേതായ ഒരു 'കണക്‌റ്റഡ്' ലോകത്തേയ്‌ക്ക് ചുരുങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഉദ്യമം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഗാഡ്‌ജറ്റുകളുടെ ബീപ്പിന്റെയും പിങ്ങിന്റെയും ശല്യമില്ലാതെ കുട്ടികളുമായും കുടുംബാംഗങ്ങളുമായും വീണ്ടും ഒത്തുകൂടാൻ  മാതാപിതാക്കൾ കുറച്ച് സമയം നീക്കിവയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് 2019-ൽ Disconnect2Reconnect വിപ്ലവത്തിന് തുടക്കമിട്ട #GadgetFreeHour, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉന്മേഷദായകമായ ഒരു ഇടവേളയായിരിക്കുമെന്നാണ് ParentCircle വിലയിരുത്തുന്നത്.
 
50 മില്യണിലധികം മാതാപിതാക്കളുടെ ജീവിതത്തെ സ്വാധീനിക്കാൻ ലക്ഷ്യമിടുന്ന #GadgetFreeHour നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ParentCircle-ന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ നളിന രാമലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്, “നമ്മൾ മാതാപിതാക്കളെല്ലാവരും ജോലിയുടെയോ തങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെയോ തിരക്കുകളിലാണ്. വിശ്രമിക്കാനും ചെറിയ കാര്യങ്ങ‌ളിൽ മുഴുകാനും നമ്മുടെ കുട്ടികൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ഉല്ലസിക്കാനും എത്ര സമയം നമ്മൾ ചിലവഴിക്കുന്നുണ്ട്? നമ്മുടെ കുട്ടികളുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്തുന്നതും ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കാൻ സഹായിക്കുന്നതും ഇത്തരം നിമിഷങ്ങളാണെന്ന് ഗവേഷണങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്. അതിനാൽ, ഒരുമിച്ച് രസകരമായ നിമിഷങ്ങൾ ചെലവഴിക്കാനും ആത്മബന്ധത്തിന്റെ ആനന്ദം അനുഭവിക്കാനും കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ParentCircle സമാരംഭിച്ചതാണ് #GadgetFreeHour. എല്ലാ കുടുംബങ്ങളും ഈ ക്യാമ്പെയ്‌നിൽ പങ്കുചേരുമെന്നും ഗാഡ്‌ജറ്റുകളുടെ തട‌സ്സങ്ങളില്ലാതെ കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പം നവംബർ 20-ന് ഒരു മണിക്കൂർ ചെലവഴിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗാഡ്‌ജ‌റ്റുകൾ ഒഴിവാക്കിക്കൊണ്ടുള്ള അൽപ്പ സമയം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഈ അനുഭവം അവരെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ."
 
#GadgetFreeHour-നെക്കുറിച്ച് രാംകോ ഗ്രൂപ്പ് ചെയർമാൻ പിആർ വെങ്കട്ടരാമ രാജ പറയുന്നത് “ഭീമമായ അളവിൽ ലഭ്യമാകുന്ന വിവരസാങ്കേതികതയുടെയും തൽക്ഷണ ആശയവിനിമയത്തിന്റെയും ഈ യുഗത്തിൽ, നമ്മൾ പ്രതിപ്രവർത്തനങ്ങൾക്കുള്ള പ്രവണതയും കാണിക്കുന്നു. നാം നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ചിന്തനത്തിനാവശ്യമായ സമയം നൽകുകയും വേണം. 'ഗാഡ്‌ജറ്റ് ഫ്രീ അവർ' ഈ തിരക്കുകളിൽ നിന്നുമൊരു ഇടവേളയെടുക്കാനും നമ്മുടെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനുമുള്ള ഓർമ്മപ്പെടുത്തലാണ്” എന്നാണ്.
 
രാമ രാജു സർജിക്കൽ കോട്ടൺ മി‌ൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എൻആർകെ രാംകുമാർ രാജയും ഈ ഉദ്യമത്തിൽ പങ്കാളിയാകുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. “നമ്മിൽ ബഹുഭൂരിപക്ഷവും ഡിജിറ്റൽ യുഗത്തിൽ ആകൃഷ്ടരാണ്. എന്നിരുന്നാലും, നാമെല്ലാവരും പരിവർത്തനാത്മകമായ അവബോധങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിലൂടെ മാത്രം അതിജീവിക്കാവുന്ന ഭൗതിക ലോകത്ത് ജീവിക്കുകയും ഇടപഴകുകയും ചെയ്യുന്നു. 'ഗാഡ്‌ജറ്റ് ഫ്രീ അവർ', അത് ഹ്രസ്വമാണെങ്കിൽപ്പോലും, അടിസ്ഥാനകാര്യങ്ങളിലേക്ക് നമ്മെ തിരികെ ബന്ധിപ്പിക്കാനും കുടുംബവുമായുള്ള ഡിജിറ്റൽ ഇതര ഇടപെടലിന്റെ ആനന്ദം അനുഭവിക്കാനും ഒരു അവസരം നൽകുന്നു. പരസ്‌പരമുള്ള ആത്മബന്ധം കൃത്യമായി പുലർത്താൻ സഹായകമായ 'ഗാഡ്‌ജറ്റ് ഫ്രീ അവർ' ഒരു ദൈനംദിന ശീലമായി മാറുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്,” അദ്ദേഹം പറയുന്നു.
 
“ഐക്യപ്പെടുത്താനും കൂട്ടിയിണക്കാനും ഉദ്ദേശിച്ചുള്ള ഗാഡ്‌ജറ്റുകൾ യഥാർത്ഥത്തിൽ ആളുകളെ വിഭജിക്കുന്നതിന് കാരണമാകുന്നു, എല്ലാ പ്രായത്തിലുള്ള ആളുകളിലും നിരവധി മാനസിക പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നു. ഈ വിടവ് നികത്താൻ, ParentCircle, ഒരു സാമൂഹിക നന്മയായി ആരംഭിച്ചതാണ് കുടുംബ‌ത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാൻ ആളുകളെ സഹായിക്കുന്ന #GadgetFreeHour എന്ന ഉദ്യമം. പരസ്‌പരം ആത്മബന്ധം പുലർത്തിക്കൊണ്ടും എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും എല്ലാ ഗാഡ്‌ജറ്റുകളും വിച്ഛേദിച്ചുകൊണ്ടും ഈ ഉദ്യമത്തെ ഏവരും പിന്തുണയ്ക്കണം. ഈ മഹത്തായ സംരംഭം ഇത്രയും ഉയരങ്ങളിൽ എത്തിച്ചതിന് ParentCircle ടീമിലെ ഓരോ അംഗങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു" രാംകോ സിമന്റ്സ് സിഇഒ എവിആര്‍ ധർമ്മകൃഷ്‌ണൻ കൂട്ടിച്ചേർക്കുന്നു.
 
ഏവർക്കും ഇത് രസകരമായ നിമിഷങ്ങളാക്കി മാറ്റാൻ, കുടുംബങ്ങൾക്കായി #GadgetFreeHour ഓൺലൈൻ #HahaHehe ചലഞ്ച് ആരംഭിച്ചിട്ടുണ്ട്, അതിൽ വലിയ പങ്കാളിത്തവും കണ്ടുവരുന്നു. 14 ദിവസത്തെ 'ബാക്ക് ടു ചൈൽഡ്ഹുഡ്' ചലഞ്ചും അവതരിപ്പിച്ചിരിക്കുന്നു - കുട്ടികളോടൊപ്പം ദിവസവും ഗാഡ്‌ജറ്റ് രഹിതമായ 5 മിനിറ്റ് ചെലവഴിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മനോഹരമായ വെല്ലുവിളിയാണിത്. 
 
#GadgetFreeHour Quotes
 
#GadgetFreeHour ഉദ്യമത്തിന് നിരവധി പ്രമുഖരുടെ പിന്തുണയും ഇതിനകം നേടാനായി. മന്ത്രിമാരും അഭിനേതാക്കളും കായികതാരങ്ങളും ഡോക്‌ടർമാരും ശിശു വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ദരും അടക്കമുള്ളവർ മാതാപിതാക്ക‌ളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം മെച്ചപ്പെടുത്താൻ ഗാഡ്‌ജറ്റ്-രഹിത സമയത്തിന് കഴിയുമെന്ന് അഭിപ്രായപ്പെട്ട് മുന്നോട്ടുവന്നിരിക്കുന്നു. അവർക്കെന്താണ് പറയാനുള്ളതെന്ന് കേട്ടുനോക്കാം:
 
ഇനിയും ഭീതിയൊഴിഞ്ഞിട്ടില്ലാത്ത ഈ മഹാമാരി കാലം, മുമ്പെങ്ങുമില്ലാത്തവിധം നമ്മളെ സാങ്കേതികവിദ്യയിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുന്നു. വിനോദം, വിദ്യാഭ്യാസം, ആശയവിനിമയം എന്നിങ്ങനെയുള്ള ഗാഡ്‌ജറ്റുകളുടെ ഉപയോഗത്തിന്റെ അതിരുകൾ വലിയ തോതിൽ അവ്യക്തമാക്കുകയും ചെയ്‌തു. സാങ്കേതികവിദ്യയുടെ ഫിൽട്ടറുകളിലൂടെയല്ലാതെ ജീവിതവുമായി കൂടുതൽ പൂർണ്ണമായി ഇടപഴകുന്നതിന്, ഓരോ വ്യക്തിയും ഓരോ കുടുംബവും ഗാഡ്‌ജറ്റ് രഹിതമായ ഒരു മണിക്കൂർ ശീലമാക്കുന്നതിലേയ്‌ക്ക് മാറേണ്ടത് നമുക്ക് നിർണായകമാണ്.
- ഡോ. നിത്യ പൂർണ്ണിമ, ബാംഗളൂർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മുൻ ക്ലിനിക്കൽ സൈക്കോളജി അസോസിയേറ്റ് പ്രൊഫസർ- നിംഹാൻസ്
 
ഇത് ആ ഒരു മണിക്കൂറിനകത്ത് ഒതുങ്ങിനിൽക്കാനുള്ളതല്ല, ആത്മ ബന്ധങ്ങളിൽ നിന്ന് നമ്മൾ അകന്നുപോയെന്നും ഗാഡ്‌ജറ്റുകളിൽ ഒതുങ്ങിക്കൂടുന്ന നിലയിലേയ്‌ക്കാണ് നാം നീങ്ങുന്നതെന്നും തിരിച്ചറിയാൻ ഇത് ആളുകൾക്ക് സഹായകമാകും. തങ്ങളുടെ കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും എത്രത്തോളം ആത്മബന്ധമുണ്ടെന്നും ഉപകരണങ്ങളുടെ ഉപയോഗത്തിൽ സ്വയം നഷ്‌ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്തൊക്കെയാണെന്നും പുനർവിചിന്തനം ചെയ്യാൻ ഗാഡ്‌ജറ്റ് രഹിത മണിക്കൂർ ആളുകളെ അനുവദിക്കും.
- കെയ്‌റ മെർ‌കോവ്‌സ്‌കി, കാലിഫോർണിയ, ക്ലിനിക്കൽ സോഷ്യൽ വർക്ക്/തെറാപ്പിസ്‌റ്റ്
 
എന്റെ കുട്ടികളുടെ സ്‌ക്രീൻ സമയം പരമാവധി കുറയ്‌ക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. നാല് ചുമരുകൾക്കുള്ളിൽ ഗാഡ്‌ജറ്റുകളും പിടിച്ച് ഇരിക്കുന്നതിന് പകരം വൈകുന്നേരങ്ങളിൽ ഞാൻ അവരെക്കൂട്ടി  ചെറുയാത്രകൾ പോയും ശുദ്ധവായു ശ്വസിച്ചുമെല്ലാം പുറംലോകം എന്താണെന്ന് കാട്ടിക്കൊടുക്കുന്നു.
- ഡബ്ബൂ രത്‌നാനി, മുംബൈ, ഫാഷൻ & ബോളിവുഡ് ഫോട്ടോ‌ഗ്രാഫർ
 
മൊബൈൽ ഫോണുകൾ പോലുള്ള ഗാഡ്‌ജറ്റുകൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നവയാണ്, അത് മാറ്റിവയ്‌ക്കുന്നത് ബുദ്ധിമുട്ടുമാണ്. അതിനാലാണ് ഇതിന് നമ്മൾ അടിമപ്പെടുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും അത് സ്വിച്ച് ഓഫ് ചെയ്യാനുള്ള വഴി കണ്ടെത്തണം. ഒരു കാര്യം ഓർമ്മിക്കുക, നിങ്ങൾക്ക് അച്ചടക്കം ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടിയ്‌ക്ക് അച്ചടക്കമുണ്ടാകണമെന്നും പ്രതീക്ഷിക്കരുത്. ഇരട്ടത്താപ്പ് നടപ്പിലാകില്ല.
- ടി എം കൃഷ്ണ, ചെന്നൈ ഇന്ത്യൻ കർണാടിക് സംഗീതജ്ഞൻ, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്.
 
ParentCircle - ഒരു ആമുഖം
 
പാരന്റ് സര്‍ക്കിള്‍ ഡോട്ട് കോം ഇന്ത്യയിലെ #1 പാരന്റിംഗ് പ്ലാറ്റ്‌ഫോമാണ്. ഒരു പാരന്റിംഗ് മാസിക എന്ന നിലയിൽ 2011-ലാണ് ParentCircle ആരംഭിക്കുന്നത്. ഇന്ന് ParentCircle ഇന്ത്യയിലെ പ്രിന്റ്, ഡിജിറ്റൽ രംഗത്തെ വൻശക്തിയായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ ഒരു ദശകമായി, ParentCircle ഏകമനസോടെ ഒരു ദൗത്യം പിന്തുടരുന്നു - സന്തോഷവും ആരോഗ്യവും ആത്മവിശ്വാസവും അനുകമ്പയും ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കുന്നതിന് മാതാപിതാക്കളിൽ ആത്മവിശ്വാസം വളർത്തുക എന്നതാണത്. 
 
ഇന്ത്യയൊട്ടാകെ വായനക്കാരുള്ള മാസികകൾക്ക് പുറമെ, ParentCircle ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് പ്രതിവർഷം 12 ദശലക്ഷം കാഴ്‌ചക്കാരുമുണ്ട്. കുടുംബങ്ങൾ, കോർപ്പറേറ്റ് ഹൗസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കായുള്ള പാരന്റ് എൻഗേജ്‌മെന്റ് പ്രോഗ്രാമുകളുടെ ഏകജാലക പരിഹാരമായി ആഗോള രക്ഷാകർതൃ വിദഗ്ധരും പ്രമുഖ രചയിതാക്കളും ഭാഗമായ ParentCircle അതിവേഗം ഉയർന്നുവന്നുകൊണ്ടിരിക്കുന്നു.
 
സ്‌പോൺസർമാർ
 
• അവതരിപ്പിക്കുന്നത്, രാംകോ സിമന്റ്‌സ് ലിമിറ്റഡ്, രാമ രാജു സർജിക്കൽ കോട്ടൺ മിൽസ് ലിമിറ്റഡ്.
• പ്രവർത്തന പങ്കാളികൾ- യമഹ മ്യൂസിക് ഇന്ത്യ, ടോട്ടോ ലേണിംഗ്
• റേഡിയോ പങ്കാളികൾ - ഹലോ എഫ്എം, റെഡ് എഫ്എം
• ക്യാമ്പെയ്‌നെ പിന്തുണയ്ക്കുന്ന അസോസിയേഷനുകൾ: ECA (ഏർലി ചൈൽഡ്‌ഹുഡ് അസോസിയേഷൻ), ഇന്റർനാഷണൽ കൗൺസിൽ ഫോർ സ്‌കൂൾ ലീഡർഷിപ്പ് (ICSL), FICCI FLO, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (CII) പുതുച്ചേരി ചാപ്‌റ്റർ, CII ഇന്ത്യൻ വിമൺ നെറ്റ്‌വർക്ക് (IWN), CII യങ് ഇന്ത്യൻസ് (YI), എംപവർ വിമൺ ഇൻ ഐടി, NASSCOM കേരള
 
#GadgetFreeHour 14-ദിന ചലഞ്ചും മറ്റ് ആക്‌ടിവിറ്റികളും
 
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ എല്ലാവരും പലപ്പോഴും മറന്നുപോകുന്നു. ജോലിയിലും ഉത്തരവാദിത്തങ്ങളിലും മുഴുകി, കുട്ടികളുമായി കൂടുതൽ സംസാരിക്കാനും ഒരുമിച്ചുള്ള ഓർമ്മകൾ സൃഷ്‌ടിക്കാനും മറക്കുന്നു. ചിരിക്കാനും ചെറിയ കാര്യങ്ങളിൽ മുഴുകാനും ഒരുമിച്ച് കളിക്കാനും ആര്‍ക്കും സമയമില്ല.
 
അതെല്ലാം മാറ്റിയെടുക്കാനാണ് ഈ 14 ദിന ചലഞ്ച്! കുടുംബവുമൊത്തുള്ള സന്തോഷത്തിന്റെയും ആത്മബന്ധത്തിന്റെയും ചെറിയ ചില നിമിഷങ്ങൾ കണ്ടെത്താൻ പ്രാപ്‌തരാക്കുന്ന ഒരു ചലഞ്ചാണിത്. വിഷമിക്കേണ്ട; എല്ലാവരും ചിലവഴിക്കേണ്ടത് അവരുടെ സമയത്തിൽ നിന്ന് വെറും അഞ്ച് മിനിറ്റ് മാത്രമാണ്! കൗതുകകരമായി തോന്നുന്നുണ്ടോ? തുടർന്ന് വായിക്കൂ!
 
എന്താണ് 14 ദിന ചലഞ്ച്?
 
14 ദിവസത്തേക്ക് കുടുംബങ്ങൾ ദിവസവും കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഒരുമിച്ച് ചെലവഴിക്കുന്ന രസകരമായ ഒരു വെല്ലുവിളിയാണിത്. ചലഞ്ചിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പരസ്‌പരം ആത്മബന്ധം പുലർത്താനും നമ്മെ സഹായിക്കുന്ന, അഞ്ച് മിനിറ്റ് നേരം നീണ്ടുനിൽക്കുന്ന - ഓരോ ദിവസവും ഒന്ന് എന്ന നിലയിൽ - 14 ആവേശകരമായ ആക്‌ടിവിറ്റികൾ അടങ്ങിയിരിക്കുന്നു.
 
ഈ ആക്‌ടിവിറ്റികൾ കുടുംബങ്ങൾക്കുള്ളിൽ ആത്മബന്ധം സ്ഥാപിക്കുന്നതിനും ശക്തവും മികച്ചതുമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള സുപ്രധാന മാർഗമാണ്. സന്തോഷത്തിന്റെ സമയങ്ങളിൽ, ഏകാന്തതയുടെ സമയങ്ങളിൽ, വൈകാരിക പൊട്ടിത്തെറികളുടെ സമയങ്ങളിൽ - കുടുംബമാണ് എല്ലാവര്‍ക്കും താങ്ങാകുന്നത്.
 
ആക്‌ടിവിറ്റികൾ എങ്ങനെ ചെയ്യണം
 
14 ദിവസത്തെ ചലഞ്ചിനായി സൈൻ അപ്പ് ചെയ്‌തുകഴിഞ്ഞാൽ, അടുത്ത 14 ദിവസത്തേക്ക് എല്ലാ ദിവസവും ഒരു അഞ്ച് മിനിറ്റ് ആക്‌ടിവിറ്റി ലഭിക്കും. കുടുംബത്തോടൊപ്പം ഈ രസകരമായ ആക്‌ടിവിറ്റികൾ ഒരുമിച്ച് ചെയ്യുക, ആത്മബന്ധത്തിന്റെ ആനന്ദം അനുഭവിച്ചറിയുക.
 
മറ്റ് ആക്‌ടിവിറ്റികൾ
 
My Daily Tracker - ഗാഡ്‌ജറ്റുകൾ ഇന്ന് കുട്ടികളുടെ ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു ഭാഗമാണ്. എന്നിരുന്നാലും, കൂടുതൽ സമയം സ്‌ക്രീനിന് മുന്നിൽ ചിലവഴിക്കുന്നത് കുട്ടിക്ക് ഹാനികരമായേക്കാം. ഈ മീഡിയ യൂസേജ് പ്ലാനർ ഉപയോഗിച്ച് സ്ക്രീൻ സമയത്തിന്റെ ട്രാക്ക് സൂക്ഷിക്കാൻ അവരെ സഹായിക്കുക.
 
കത്തെഴുതൽ - ഇൻലൻഡ് ലെറ്ററുകളും ടെലിഗ്രാമുകളും വീഡിയോ ചാറ്റുകൾക്കും തൽക്ഷണ സന്ദേശങ്ങൾക്കും വഴിമാറി. സുഹൃത്തുക്കളെയും ബന്ധുക്കളെയും വെർച്വലായി കണക്‌റ്റ് ചെയ്യാനാകുമ്പോൾ എന്തിന് കത്തെഴുതണമെന്നായിരിക്കും ഏവരുടെയും ചിന്ത! എന്നാൽ കത്തുകളെഴുതുന്നത് പലതരത്തിലും കുട്ടികളെ സഹായിക്കുമെങ്കിലോ? 

അനുബന്ധ വാര്‍ത്തകള്‍

Next Article