ഇന്ത്യയിൽ ഓഫ് ലൈൻ മെസേജിങ് ആപ്പുകൾക്ക് പ്രിയമേറുന്നു

അഭിറാം മനോഹർ
ബുധന്‍, 25 ഡിസം‌ബര്‍ 2019 (13:03 IST)
ഇന്ത്യയിൽ പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ തുടർച്ചയായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുന്നത് പതിവാകുമ്പോൾ ഓഫ് ലൈൻ ആപ്പുകളുടെ സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്. പ്രതിഷേധങ്ങൾ പതിവായിരിക്കുന്ന നഗരങ്ങളിൽ ഓഫ് ലൈൻ മെസേജിങ് ആപ്പുകളായ ബ്രിഡ്ജ്ഫൈ,ഫയർ ചാറ്റ് എന്നിവക്ക് ഉപഭോക്താക്കൾ വർധിക്കുന്നുണ്ടെന്നാണ് വിവരം.
 
ഗൂഗിൽ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ബ്രിഡ്ജ്ഫൈ ആപ്പ് ലഭ്യമാണ്. മൂന്ന് രീതികളിൽ ഈ ആപ്പ് വഴി സന്ദേശങ്ങളയക്കാം. ബ്ലൂടൂത്ത് വഴി വൺ ടു വൺ മെസേജിങ് നടത്തുന്നതാണ് രീതിയാണ് ഒന്ന്. നൂറ് അടി ദൂരപരിധിവരെ ഇത്തരത്തിൽ ബ്ലൂടൂത്ത് വഴി സന്ദേശം അയക്കാം. അതിലും കൂടുതൽ ദൂരത്തേക്ക് സന്ദേശങ്ങൾ അയക്കുവാൻ മെഷ് നെറ്റ് ആണ് ബ്രിഡ്ജ്ഫൈ ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തെ ഒന്നിലധികം ഫോണുകളെ ഒറ്റ നെറ്റ് വർക്കായി ഉപയോഗിക്കുന്നതാണ് ഈ രീതി. ബ്രോഡ്കാസ്റ്റ് ചെയ്യുന്നതാണ് മൂന്നാമത്തെ രീതി. ഇതുവഴി ബ്രിഡ്ജ്ഫൈ ആപ്പ് ഉപയോഗിക്കുന്ന ഒന്നിലധികം ആളുകൾക്ക് ഒരേ സമയം സന്ദേശം കൈമാറാം.
 
ബ്രിഡ്ജ്ഫൈ ആപ്പിന്റെ അതേ പ്രവർത്തനരീതിയാണ് ഫയർ ചാറ്റ് ആപ്പും പിന്തുടരുന്നത്. ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ചാണ് ഫയർചാറ്റിൽ സന്ദേശങ്ങൾ അയക്കുന്നത്. ഇതുവഴി 200 മീറ്റർ ദൂരത്തേക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കും.
 
ഫയർ ചാറ്റ്,ബ്രിഡ്ജ്ഫൈ ആപ്പുകൾ കൂടാതെ സിഗ്നൽ ഓഫ്ലൈൻ ആപ്പ്ലിക്കേഷനും സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കപ്പെടുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article