ഇനിമുതല്‍ വസ്ത്രങ്ങളും സ്മാര്‍ട്ട് ആകും

Webdunia
തിങ്കള്‍, 1 ജൂണ്‍ 2015 (15:05 IST)
ടെക് ലോകത്ത് മറ്റൊരു തരംഗമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ടെക് ഭീമനായ ഗൂഗിള്‍. ഏറ്റവുമൊടുവില്‍ ടച്ച് സ്‍ക്രീനിന്റെ ധര്‍മം വഹിക്കുന്ന വസ്ത്രം അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ഗൂഗിള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതോടെ വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ ഫോണ്‍ വിളിക്കാനും  ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സാധിക്കും.

വൈദ്യുതി തരംഗങ്ങള്‍ പ്രവഹിപ്പിക്കാന്‍ ശേഷിയുള്ള നൂലിഴകള്‍ ഉപയോഗിച്ച് വസ്ത്രം നെയ്തെടുക്കാനാണ് ഗൂഗിള്‍ ഗവേഷകരുടെ ശ്രമം.  സുതാര്യമായ ലോഹയിഴകളുടെയും കോട്ടണ്‍, സില്‍ക്ക് തുടങ്ങിയ നൂലുകളുടേയും സംമിശ്രിതരൂപമാണ് സ്മാര്‍ട്ട് നൂലുകള്‍. ഈ വസ്ത്രത്തിലെ ഉരസലുകള്‍ വഴി പുറപ്പെടുവിക്കുന്ന ഡാറ്റാ തരംഗങ്ങള്‍ വയര്‍ലെസായി ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്‌ഫോണിലേക്കോ മറ്റു ഡിവൈസുകളിലേക്കോ അയക്കപ്പെടും. ഇതിലൂടെയാണ്  സ്‍‍മാര്‍ട്ട് വസ്ത്രം ടച്ച് സ്‍ക്രീനായി പ്രവര്‍ത്തിക്കുക. ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രൊജക്ട്‌സ് (എ.ടി.എ.പി) വിഭാഗമാണ് ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നില്‍