കുട്ടികുപ്പായങ്ങൾ ഇനിയില്ല, പകരം ഇന്ത്യൻ വസ്‌ത്രങ്ങൾ, ഇന്ത്യക്ക് വേണ്ടി പബ് ജി സംസ്‌കാരിയാകുന്നു

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2020 (19:58 IST)
ഇന്ത്യയിലേക്കുള്ള മടങ്ങിവരവിൽ അടിമുടി മാറി പബ് ജി. ഇന്ത്യൻ മാർക്കറ്റിൽ പുതിയ ദേശി അവതാരത്തിലായിരിക്കും പബ് ജി ഉപഭോക്താക്കളിൽ എത്തുന്നത്. അതേസമയം സംസ്‌കാരിയായിട്ടാണെങ്കിലും പബ് ജി തിരിച്ചെത്തുന്ന ആവേശത്തിലാണ് ഇന്ത്യൻ ഗെയിമർമാർ.
 
വേഷവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് പബ് ജി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാധാരണയായിഒരു ഉപയോക്താവ് ഒരു മത്സരം ആരംഭിക്കുമ്പോള്‍, അവതാര്‍ അര്‍ദ്ധ നഗ്‌നനാണ്. എന്നാൽ ഇന്ത്യയിൽ ഈ സംവിധാനം തിരുത്താനാണ് പബ് ജി ഉദ്ദേശിക്കുന്നത്. ഇന്ത്യൻ വസ്‌ത്രങ്ങളായിരിക്കും പബ് ജി ഇറക്കുന്നത് എന്നും സൂചനകളൂണ്ട്. പൂർണമായും വസ്‌ത്രം ധരിച്ച അവതാറാകും ഇനി പബ്‌ജിയിൽ ഉണ്ടാവുകയെന്ന് ചുരുക്കം.
 
അതേസമയം പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്കായി ശത്രുവിനെ കൊല്ലുമ്പോൾ ഉള്ള രക്തചൊരിച്ചിൽ ഒഴിവാക്കും.ഗെയിമിനെ വിമര്‍ശിക്കുന്ന സര്‍ക്കാരിനെയും ബന്ധപ്പെട്ട മാതാപിതാക്കളെയും ആരോഗ്യ വിദഗ്ധരെയും സന്തോഷിപ്പിക്കാനാണ് പുതിയ മാറ്റങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article