രോഹിത്തിന്റെ ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കും, ഗെയിം പ്ലാൻ വ്യക്തമാക്കി ശിഖർ ധവാൻ

വ്യാഴം, 5 നവം‌ബര്‍ 2020 (12:09 IST)
ഇന്ന് നടക്കുന്ന ഐപിഎലിലെ ആദ്യ പ്ലേ ഓഫിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിൽ പ്രവേശിക്കാം എന്നതാണ് മത്സരത്തെ ആവേശകരമാക്കുന്നത്. ഇനി ടീം തോൽക്കുകയാണെങ്കിലും തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടിയുണ്ട്. എന്നാല്‍ ആദ്യ അവസരത്തില്‍ തന്നെ ഫൈനലില്‍ കടക്കുമെന്നാണ് ഡല്‍ഹി ഓപ്പണിങ് താരം ശിഖർ ധവാൻ പറയുന്നത്.
 
പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ രോഹിത്ത് ശർമയെ പുറത്താക്കാനുള്ള എല്ലാ പദ്ധതിയും ഡൽഹിയുടെ കയ്യിലുണ്ടെന്നാണ് ധവാൻ പറയുന്നത്. രോഹിത് ഇപ്പോഴും തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് എത്തിയിട്ടില്ല ഈ അവസ്ഥ മുതലെടുക്കുമെന്നാണ് ധവാൻ പറയുന്നത്. രോഹിത്തിന് എല്ലാ വിധ ആശംസകളും നൽകുന്നു. എന്നാല്‍ എതിര്‍ ടീമിലായതിനാല്‍ ഞങ്ങള്‍ രോഹിത്തിന്റെ ഫോമില്ലായ്മ പരമാവധി മുതലെടുക്കാൻ ശ്രമിക്കും ധവാൻ പറഞ്ഞു.
 
അതേസമയം രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ടിട്ടുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും തുടരുകയാണ്.  ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ രോഹിത് കളിക്കാനിറങ്ങിയെങ്കിലും ഈ മാസം തന്നെ നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ രോഹിത് ഇതുവരെ സ്ഥാനം ഉറപിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍