ഐസിസി ഏകദിന റാങ്കിങ് പുറത്ത്, ആദ്യ സ്ഥാനങ്ങളിൽ കോലിയും ഹിറ്റ്‌മാനും തന്നെ
ബുധന്‍, 4 നവംബര്‍ 2020 (17:23 IST)
ഐസിസി ഏകദിന റാങ്കിങ്ങിൽ മുൻനിരയിലെ സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങൾ. പുതിയ പട്ടിക പ്രകാരം 871 പോയിന്റുകളുമായി ഇന്ത്യൻ നായകൻ വിരാട് കോലിയാണ് പട്ടികയിൽ ഒന്നാമത്. 855 പോയിന്റുകളുമായി ഇന്ത്യൻ വൈസ് ക്യാപ്‌റ്റനായ രോഹിത് ശർമ പട്ടികയിൽ രണ്ടാമതാണ്.
പാകിസ്ഥാൻ യുവതാരമായ ബാബർ അസമാണ് പട്ടികയിൽ മൂന്നാമത്. അതേസമയം ബൗളർമാരിൽ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാണ് ഒന്നാമത്. 719 പോയിന്റുകളുമായി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്രയാണ് പട്ടികയിൽ രണ്ടാമത്.