ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനാവാതെ പോയ മുംബൈയുടെ സൂര്യകുമാർ യാദവ് ത്നറ്റെ യോഗ്യത എന്തെന്ന് കാണിച്ചുതന്ന പ്രകടനമായിരുന്നു ഇന്നലെ ബാംഗ്ലൂരിനെതിരെ നടത്തിയത്. എന്നാൽ മത്സരത്തിലും മത്സരശശേഷവും സൂര്യകുമാറിനെ അംഗീകരിക്കുന്ന രീതിയിലുള്ള പ്രവർത്തിയല്ല ഇന്ത്യൻ ടീം നായകൻ കൂടിയായ വിരാട് കോലി നടത്തിയത്.
മത്സരം ഒറ്റയ്‌ക്ക് ബാംഗ്ലൂരിൽ നിന്നും തട്ടിയെടുത്തിട്ടും സൂര്യകുമാറിന് ജയത്തിന്റെ ക്രഡിറ്റ് നൽകാൻ കോലി തയ്യാറാകാതിരുന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തുടരെ സ്ഥിരതയുള്ള പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യൻ ടീമിൽ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നായകൻ നടത്തിയ പ്രകോപനത്തെ വിമർശിച്ചാണ് ആരാധകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.