ആ പ്രശ്നം ഇനിയുണ്ടാകില്ല, പുതിയ സംവിധാനം ഒരുക്കാൻ വാട്ട്സ് ആപ്പ്

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (12:41 IST)
സ്മാർട്ട്ഫോണുകൾ നമ്മൾ ഇടയ്ക്കിടെ മാറ്റാറുണ്ട്, ഇടയ്ക്ക് ആൻഡ്രോയിഡിൽനിന്നും ഐഒഎസിലേയ്ക്കും തിരിച്ചുമെല്ലാം ഇത്തരം മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തരം സമയത്ത് വാട്ട്സ് ആപ്പ് ചാറ്റ് ഹിസ്റ്ററി, ഗൂഗിൾ ഡ്രൈവ് ബാക്കപ്പ് എന്നിവയിൽ വലിയ പ്രശ്നം ഉണ്ടാകും. ഐഫോണിൽ ഐക്ലൗഡ് ഉള്ളതിനാൽ ബാക്കപ്പ് ഇതിലേക്കായിരിയ്ക്കും സിങ് ആവുക.    
 
ഇതിന് പരിഹരം കാണുന്നതിനായി പ്രത്യേക സംവിധാനം വാട്ട്സ് ആപ്പ് ഒരുക്കുന്നതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഐഒഎസ് ഡാറ്റാബേസ് ആൻഡ്രോയിഡിനും ലഭിയ്ക്കുന്ന വീധത്തിൽ വ്യത്യസ്ത സ്മാർട്ട്ഫോണുകൾ സപ്പോർട്ട് ചെയ്യുന്ന ഇന്റർഫേസ് ആണ് വാട്ട്സ് ആപ്പ് വികസിപ്പിയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫീച്ചറിനെ കുറിച്ച് വാട്ട്സ് ആപ്പ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.   

അനുബന്ധ വാര്‍ത്തകള്‍

Next Article