അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ. ഇരുവര്‍ക്കുമെതിരെ യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തു. യുന്‍ ക്വിങ് ജിയാന്‍, സുന്‍ യോങ് ലിയു എന്നിവരാണ് പിടിയിലായത്. തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ഗൂഢാലോചന, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഫ്യൂസേറിയം ഗ്രാമിനീറം എന്ന ഫംഗസിനെയാണ് ഇവര്‍ അമേരിക്കയിലേക്ക് കടത്തിയത്. പിന്നാലെ എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ഫംഗസ് വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും കരള്‍ രോഗം, പ്രത്യുല്‍പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ ലബോറട്ടറിയില്‍ പഠനാവശ്യത്തിനായാണ് ഇത് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.