നിലമ്പൂരിൽ പ്രചാരണത്തിന് ചൂട് പിടിക്കുന്നു, ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയെത്തും

അഭിറാം മനോഹർ

ബുധന്‍, 4 ജൂണ്‍ 2025 (12:31 IST)
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി വാദ്രയെത്തും. വയനാട് ലോകസഭ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9,10,11 തീയ്യതികളിലാണ് പ്രിയങ്കാ ഗാന്ധി കേരളത്തിലെത്തുന്നത്. ഈ തീയതികളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരിലെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
 
ഒരു ദിവസം പൂര്‍ണമായും ഷൗക്കത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി പ്രിയങ്ക ചെലവഴിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗം കൂടിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലം. ജൂണ്‍ 19നാണ് നിലമ്പൂരിലെ ഉപതിരെഞ്ഞെടുപ്പ്. 23 ആം തീയതി വോട്ടെണ്ണല്‍. എല്‍ഡിഎഫ് പിന്തുണയിലുണ്ടായിരുന്ന പി വി അന്‍വര്‍ എംഎല്‍എ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതിരെഞ്ഞെടുപ്പ് നടക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍