ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ ഇൻസ്റ്റഗ്രാം !

Webdunia
ശനി, 20 ഏപ്രില്‍ 2019 (16:15 IST)
വാട്ട്സ്ആപ്പിന് സമാനമായ രീതിയിൽ മികച്ച ഫീച്ചറുകളാണ് ഒരോ ദിവസവും ഫെയിസ്ബുക്ക് ഇൻസ്റ്റഗ്രാമിലും കൊണ്ടുവരുന്നത്. ഇപ്പോഴിതാ സുഹൃത്തുക്കളുമൊത്ത് വീഡിയോകൾ കണാവുന്ന തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ തയ്യാറാവുന്നതായാണ് റിപ്പോർട്ടുകൾ.  
 
ഇൻസ്റ്റാഗ്രാമിൽ വീഡിയോ കോളിഗ് സംവിധാനം ഒരുങ്ങുന്നതായും റിപ്പോർട്ടുക്ലൾ പുറത്തുവന്നിട്ടുണ്ട്. മെസഞ്ചറിലെയും വട്ട്സ്‌ആപ്പിലെയും വീഡിയോ കോളിംഗ് ഓപ്ഷന് സമാനമായ സംവിധാനം ഇൻസ്റ്റ്യഗ്രമിലും ഒരുങ്ങുന്നതയാണ് സൂചനകൾ. ഓക്മന്റേറ്റഡ് റിയാലിറ്റി സ്റ്റിക്കറുകൾ ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലെ വീഡിയോ കോളിഗ് സംവിധാനത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ഉപയോക്താക്കൾ പൊസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് എത്ര ലൈക് ലഭിച്ചു എന്നുള വിവരങ്ങൾ ഫോളോവേഴ്സിൽ നിന്നും ഹൈഡ് ചെയ്ത് വക്കാനുള്ള സംവിധാനവും ഒരുങ്ങുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒൺലൈൻ ഷോപ്പിംഗിനായുള്ള സംവിധാനങ്ങൾ ഒരുക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article