രാജ്യത്തെ 1600 നഗരങ്ങളിൽ സുസജ്ജം, ജിയോയുടെ ജിഗാഫൈബർ ഉടൻ ഉപയോക്താക്കളിലേക്കെത്തും

ശനി, 20 ഏപ്രില്‍ 2019 (14:15 IST)
ജിയോയുടെ ജിഗാഫൈർ ഉടൻ വാണിജ്യാടിസ്ഥാനത്തിൽ ഉപയോക്താക്കളിലേക്ക് എത്തും. രാജ്യത്തെ 1600 നഗരങ്ങളിൽ ടെസ്റ്റിംഗ് പൂർത്തിയാക്കി സേവനം ഉപയോക്താക്കളിൽ എത്തിക്കുന്നതിനായി റിലയൻസ് സർവ സജ്ജമായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. 
 
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ ജിഗാഫൈബർ രാജ്യത്ത് ലോഞ്ച് ചെയ്തിരുന്നു എങ്കിലും ഉപയോക്താക്കളിലേക്ക് വണിജ്യാടിസ്ഥാനത്തിൽ എത്തിക്കുന്നത് മുൻപാ‌പായുള്ള പരിശോധകളിലായിരുന്നു ജിയോ. ഡെൻ നെറ്റ്‌വർക്ക്, ഹാത്ത്‌വേ കേബിൾ, ഡേറ്റാകോം ലിമിറ്റഡ് എന്നി ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് കമ്പനികളെ ഏറ്റെടുത്താണ് ജിയോ ജിഗാഫൈബറിനുവേണ്ട അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയത്.
 
4500 രൂപ സെക്യൂരിറ്റി ഡിപോസിറ്റ് ആയി നൽകി 100 ജി ബി ഡേറ്റ 100 എം ബി പി എസ് വേഗതയിഒൽ ഉപയോഗിക്കാനുള്ള അവസരം ബീറ്റ ടെസ്റ്റിന്റെ ഭാഗമായി ജിഗാഫൈബർ ഒരുക്കിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ പ്രത്യേക പ്ലാൻ ജിഗാഫൈബർ അവസാനിപ്പിക്കും. 
 
ഇന്റർ‌നെറ്റ് പ്ലാനുകൾ ഇതേവരെ ജിഗാഫൈബർ പുറത്തുവിട്ടിട്ടില്ല. ജിയോ ആപ്പുകകളും ഇന്റർനെറ്റ് സേവനവും ജിയോ ഡി റ്റി എച്ച് എന്ന് പേരിട്ടിരിക്കുന്ന ജിയോ ടി വിയും ഒരേ റീചർജിൽ ലഭ്യമാക്കുന്ന പ്ലാൻ ജിയോ കൊണ്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. 500 രുപയുടെ റീചാർജിൽ ഈ പ്ലാൻ ലഭ്യമാകും എന്നാണ് സൂചന. 5GHz അതിവേഗ ഡ്യുവൽ ബാൻഡ് വൈഫൈ റൂട്ടറുകളായിരിക്കും ജിഗാഫൈബർ നൽകുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍