മോട്ടോ-ഇ യുടെ വില കുറച്ചു. ആയിരം രൂപയാണ് കുറച്ചിരിക്കുന്നത്. പുതിയ വില 5,999 രൂപയാണ്. നേരത്തെയിത് 6,999 രൂപയായിരുന്നു. മോട്ടറോളയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ ഇ. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടോ ഇ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ ലോലിപ്പോപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കും. ഫോണില്‍ പിക്സല്‍ റെസലൂഷനോട് കൂടിയ 4.3 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇതുകൂടാതെ ഫോണില്‍ നാനോ കോട്ടിംഗുണ്ട്. ഇത് വെള്ളം തെറിച്ച് വീണ് ഫോണ്‍ കേടാകുന്നത്തില്‍ നിന്നും സംരക്ഷണം നല്‍കും.
1.2 ജിഗാഹെട്സ് ഡുവല്‍-കോര്‍ സ്നാപ്ഡ്രാഗന്‍ 200 പ്രോസസര്‍, 1 ജി.ബി റാം, 4 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിലുള്ളത്. ടു ജി, 3 ജി, വൈ-ഫൈ മുതലായ കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്. യു.എസ്.ബി 2.0, ബ്ലൂടൂത്ത് 4.0 ഡാറ്റ ട്രാന്‍സ്ഫര്‍ സംവിധാനങ്ങളുമുണ്ട്. 1980 എം.എ.ച്ചിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. എന്നാല്‍ എല്‍.ഇ.ഡി ഫ്ലാഷും മുന്‍ ക്യാമറയും ഇല്ല. ഇതുകൂടാതെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനും സാധിക്കും. ഓണ്‍ലൈന്‍ റീട്ടെയ്ലറായ ഫ്ലിപ്പ്കാര്‍ട്ടിലൂടെ യാണ് ഫോണ്‍ വില്ക്കപ്പെടുന്നത്.