ഈ മെസേജ് തുറക്കല്ലേ... പണികിട്ടും!

Webdunia
ബുധന്‍, 31 ഡിസം‌ബര്‍ 2014 (14:35 IST)
ഇന്റര്‍ നെറ്റ് ലോകം തട്ടിപ്പുകൊണ്ട് നിറഞ്ഞതാണെന്ന് നിരന്തരം വരുന്ന വാര്‍ത്തകള്‍ കൊണ്ട് നമുക്ക് മനസിലായി. എന്നാല്‍ ആളെ വടിയാക്കുന്ന തട്ടിപ്പുകള്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും തുടങ്ങിയാല്‍ എന്ത് ചെയ്യാന്‍ സാധിക്കും. അത്തരത്തിലൊരു പറ്റിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. വൈറസ് പോലെ പടരുന്ന ഒരു മൊബൈല്‍ സന്ദേശമാണ് ഇപ്പോള്‍ നടക്കുന്ന തട്ടിപ്പ്.
 
നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്പറില്‍ നിന്നോ മറ്റേതെങ്കിലും നമ്പറില്‍ നിന്നോ ഈസ് ദിസ് യുവര്‍ ഫോട്ടോ എന്ന ചോദ്യവും അതോടൊപ്പം ഒരു വെബ്സൈറ്റിലേക്കുള്ള ലിങ്കും ഉണ്ടാകും. പരിചയമുള്ള നമ്പരില്‍ നിന്നായതിനാല്‍ നമ്മള്‍ ഈ സന്ദേശം തുറക്കുന്നതോടെ അതിലെ വൈറസ് പണി തുടങ്ങുന്നു. നിങ്ങള്‍ ആ ലിങ്ക് തുറക്കുന്നതോടെ നിങ്ങളുടെ മൊബൈലിലുള്ള എല്ലാ കോണ്ടാക്ട്സിലേക്കും ഇതേ മെസേജ് തനിയെ അയയ്ക്കപ്പെടും. 
 
ഇത് നിങ്ങള്‍ക്ക് തടയണ്മന്നുണ്ടെങ്കില്‍ ഫോന്‍ ഓഫാക്കെണ്ടിവരും, അല്ലെങ്കില്‍ നിങ്ങളുടെ സിമ്മിലെ ബാലന്‍സ് തീരേണ്ടി വരും! ഇതുകൊണ്ടെന്താണ് ഈ മെസേജിനെ സൃഷ്ടിഞ്ച്ചവര്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. ഒറ്റുപക്ഷേ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള, പാസ്‌വേഡുകള്‍, ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, പിന്‍ നമ്പരുകള്‍ എന്നിവ ചോര്‍ത്തുക എന്നതാകാം. 
 
ഒന്നുമല്ലെങ്കില്‍ പോലും ഈ മെസേജ് നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഒരു നിശ്ചിത  തുക ഓരോ മെസേജിനും ഫോണിന്റെ ഉടമയ്ക്ക് നഷ്ടമാകും. ഇത് നിങ്ങളുടെ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള അവസാന നമ്പരിലേക്കും പോകുന്നതുവരെ തുടരുകയും ചെയ്യും. സന്ദേശം കിട്ടിയാല്‍ മസേജ് തുറന്ന് നോക്കി വിളിക്കുമ്പോള്‍ മാത്രമാണ് പണികിട്ടിയകാര്യം നമ്മളും അറിയുന്നത്. ഇത്തരം ശ്രമങ്ങളെ തുടക്കത്തിലേ പ്രതിരോധിക്കുക എന്നതു തന്നെയാണ് പ്രതിവിധി.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.