ഫേസ്‌ബുക്കിന് പിന്നാലെ ലിങ്ക്‌ഡ്ഇന്നിനും പണികിട്ടി, ചോർന്നത് 50 കോടി യൂസർമാരുടെ വിവരങ്ങ‌ൾ

Webdunia
ശനി, 10 ഏപ്രില്‍ 2021 (17:20 IST)
53 കോടി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങൾ ഹാക്കർമാർ ചോർത്തി വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വെച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്ന്ത്. ഫോൺനമ്പർ ഉൾപ്പടെയുള്ള വിവരങ്ങളാണ് അന്ന് പുറത്തായത്. ഇപ്പോളിതാ ഫേസ്‌ബുക്കിന് പിന്നാലെ ലിങ്ക്‌ഡ്ഇന്നിനും പണികിട്ടിയാതായുള്ള വിവരമാണ് പുറത്തുവരുന്നത്.
 
500 മില്യൺ (50 കോടി ) ലിങ്ക്ഡ്ഇൻ യൂസർമാരുടെ വിവരങ്ങളാണ് ഹാക്കർ ഫോറത്തിൽ വില്പനയ്ക്കുള്ളത്. സൈബർ ന്യൂസ് എന്ന വെബ് പോ‌ർട്ടലാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ലിങ്ക്ഡ് ഇൻ ഐഡികൾ, പേരുകൾ, ഇമെയിൽ, ഫോൺ നമ്പറുകൾ, ലിങ്ക്ഡ് ഇന്നിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലിലേക്കുമുള്ള ലിങ്കുകൾ എന്നീ വിവരങ്ങളാണ് പുറ‌ത്തായത്.
 
അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്തായിട്ടില്ലെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആർക്കും കാണാവുന്ന മെമ്പർ പ്രൊഫൈൽ ഡാറ്റ മാത്രമാണ് ഹാക്കർമാർക്ക് ലഭിച്ചതെന്നും ലിങ്ക്‌ഡ്ഇൻ അധികൃതർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article